കൊച്ചി: മൊബൈല്‍ ഗാഡ്‌ജെറ്റുകളിലെ സാങ്കേതിക മുന്നേറ്റങ്ങളുടെയും
വയര്‍ലസ് ഡാറ്റാ നെറ്റ്‌വര്‍ക്കിന്റെ പ്രചാരണത്തിന്റെയും അടിസ്ഥാനത്തില്‍ വലിയ
തോതിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനമാണ് ഇന്ത്യയില്‍ ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നത്. മാര്‍ക്കറ്റിംഗിനോടും സെയില്‍സിനോടുമുള്ള സമീപനം
മാറ്റിയെഴുതാന്‍ വിവിധ വ്യവസായ മേഖലകളെ ഇത് പ്രേരിപ്പിക്കുകയാണ്. ഈ പരിവര്‍ത്തനം
ഓട്ടോമോട്ടീവ് വ്യവസായമേഖലയില്‍ സുവ്യക്തമാണ്. കാര്‍ വാങ്ങുന്നവരില്‍
മൂന്നിലൊന്നാളുകളും വാങ്ങുന്നതിന് മുമ്പുതന്നെ കാറുകളെ കുറിച്ച് ഓണ്‍ലൈനില്‍
ഗവേഷണം നടത്തുന്നതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (ബിസിജി) ഇന്ത്യയിലെ
മുന്‍നിര ഓണ്‍ലൈന്‍ കാര്‍ സെര്‍ച്ച് സംരംഭവുമായ കാര്‍ദേഖോയും ചേര്‍ന്ന്
പ്രസിദ്ധീകരിച്ച 'ഡിജിറ്റല്‍ ഗരാഷ് - ഗെറ്റ് റെഡി ഫോര്‍ ദ ഡിജിറ്റല്‍ റൈഡ്' എന്ന
റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏതെങ്കിലും ഡീലര്‍ഷിപ്പ് ഷോറൂം
സന്ദര്‍ശിക്കുന്നതിന് മുമ്പുതന്നെ ഏകദേശം 43 ശതമാനം ആളുകള്‍ ഓണ്‍ലൈന്‍
ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതായും റിപ്പോര്‍ട്ട്
കണ്ടെത്തി. ഓണ്‍ലൈന്‍ ഗവേഷണങ്ങളുടെ കാര്യമെടുക്കുമ്പോള്‍ അവയില്‍ നാലിലൊന്നും വളരെ
സമയമെടുത്താണ് നിര്‍വ്വഹിക്കപ്പെടുന്നത്. ചിലതാകട്ടെ 15 ആഴ്‌ചകള്‍ വരെ
സമയമെടുത്താണ് ചെയ്യുന്നത്. പുതിയ കാര്‍ മോഡലുകള്‍ക്ക് വിപണി ഓഹരിയുമായി
ആനുപാതികമല്ലാത്ത ഡിജിറ്റല്‍ ട്രാഫിക്കാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, 37
ശതമാനം മാര്‍ക്കറ്റ് ഷെയര്‍ മാത്രമുള്ള മോഡലിന് 53 ശതമാനത്തോളം ഡിജിറ്റല്‍
ട്രാഫിക്ക് ലഭിക്കുന്നു. ഓണ്‍ലൈന്‍ ഗവേഷണങ്ങളില്‍ മൂന്നില്‍ രണ്ടും നടക്കുന്നത്
ഓട്ടോ അഗ്രഗേറ്റര്‍ വെബ്‌സൈറ്റുകളിലാണ്. കഴിഞ്ഞ 4 വര്‍ഷങ്ങളിലായി 50 ശതമാനം
വളര്‍ച്ചയാണ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കൈവരിച്ചിരിക്കുന്നത്.
`ഓട്ടോമൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട ഉപയോക്തൃ അനുഭവത്തെ അടിമുടി
മാറ്റിയെഴുതുകയാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ. കാര്‍ വാങ്ങുന്നവരില്‍ 75 ശതമാനം
പേര്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി ഗവേഷണം നടത്തുന്നുണ്ട്. ഇവരില്‍ 40 ശതമാനം പേരും
കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമായി
ഇന്റര്‍നെറ്റിനെ പരിഗണിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഉപയോക്താക്കള്‍ക്ക്
കൂടുതല്‍ പക്വത കൈവരുന്നതോടെ ഈ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകും. ഈ
റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുള്ള ഉപയോക്തൃ വിവരങ്ങള്‍ വാഹന കമ്പനികള്‍ക്ക്
നൂതനമായ അവസരങ്ങളാണ് നല്‍കുന്നത്,` റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തലുകളെ
കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ദ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്,
ഇന്ത്യയുടെ പാര്‍ട്ട്‌ണറും മാനേജിംഗ് ഡയറക്ടറുമായ ശരദ് വെര്‍മ
പറഞ്ഞു.
`കാര്‍ വാങ്ങുന്നതിലേക്ക് നയിക്കുന്നതില്‍ ഡിജിറ്റല്‍
സാങ്കേതികവിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ കുറിച്ച് ഈ പഠനം വ്യക്തമായി
സൂചിപ്പിക്കുന്നുണ്ട്. ഈ പ്രവണതകള്‍ മെട്രോ നഗരങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല
എന്നത് സന്തോഷകരമായ ഒരു കാര്യമാണ്. ബി, സി വിഭാഗത്തില്‍ പെടുന്ന നഗരങ്ങളിലും ഇതേ
പ്രവണതകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. ഉപയോക്താവിന്റെ മാറുന്ന ശീലങ്ങളോടും
ആവശ്യകതകളോടും പ്രതികരിക്കുന്നതിന്, ഒറിജിനല്‍ എക്യുപ്‌മെന്റ്
മാനുഫാക്‌ച്വറര്‍മാരും (ഒഇഎം) ഡീലര്‍മാരും അനുകൂലമായ തന്ത്രങ്ങളും
കര്‍മ്മപദ്ധതികളും അതിവേഗം കൈക്കൊള്ളേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇക്കാലത്ത്
കാര്‍ വാങ്ങുന്നവരിലേക്ക് എത്താന്‍ ഒറിജിനല്‍ എക്യുപ്‌മെന്റ്
മാനുഫാക്‌ച്വറര്‍മാര്‍ക്കും ഡീലര്‍മാര്‍ക്കും കഴിയൂ,` കാര്‍ദേഖോയുടെ പുതിയ കാര്‍
ഡിവിഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ നളിന്‍ കപൂര്‍ പറഞ്ഞു.
ഇന്നത്തെ
ഡിജിറ്റല്‍ ലോകത്തില്‍ വിജയം കൈവരിക്കുന്നതിന് ഓട്ടോ ഒറിജിനല്‍ എക്യുപ്‌മെന്റ്
മാനുഫാക്‌ച്വറര്‍മാര്‍ക്ക് ചില സൂചനകളും ഈ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മെച്ചപ്പെടുത്തല്‍, കസ്റ്റമര്‍ക്ക്
ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ അനുഭവം നല്‍കുന്ന ഒരു സംയോജിത സംവിധാനം രൂപകല്‍പ്പന ചെയ്യല്‍,
ഫലപ്രദമായി ഡാറ്റ സമാഹരിച്ചുകൊണ്ട് വ്യക്തിഗത തലത്തില്‍ ടാര്‍ഗറ്റുചെയ്യല്‍,
തീര്‍ത്തും പ്രാദേശികമായ സാഹചര്യങ്ങളെ ഊന്നിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ്
തന്ത്രങ്ങള്‍ രൂപപ്പെടുത്തല്‍ എന്നിവയാണ് ഒറിജിനല്‍ എക്യുപ്‌മെന്റ്
മാനുഫാക്‌ച്വറര്‍മാര്‍ക്കുള്ള സൂചനകള്‍.
No comments:
Post a Comment