Wednesday, March 1, 2017

കോള്‍ഗേറ്റ്‌ ദന്താരോഗ്യ മാസാചരണത്തിന്‌ മികച്ച പ്രതികരണം




കൊച്ചി : കോള്‍ഗേറ്റും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനും (ഐഡിഎ) സംയുക്തമായി സംഘടിപ്പിച്ച ദന്താരോഗ്യ മാസാചരണത്തിന്‌ മികച്ച പ്രതികരണം. കീപ്പ്‌ ഇന്ത്യ സ്‌മൈലിംഗ്‌ എന്നതായിരുന്നു ദന്താരോഗ്യ മാസാചരണത്തിന്റെ 13-ാം പതിപ്പിന്റെ പ്രധാന വിഷയം. 1100-ലേറെ നഗരങ്ങളിലായി 34000 ഐഡിഎ ദന്തരോഗ വിദഗ്‌ദ്ധര്‍ ആറു ദശലക്ഷം പേരെയാണ്‌ സൗജന്യ ദന്തപരിശോധനയ്‌ക്ക്‌ വിധേയരാക്കിയത്‌.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദന്ത വിജ്ഞാനം ലഭ്യമാക്കുക, ദന്തപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കുക, ആരോഗ്യകരമായ ദന്തശീലങ്ങള്‍ പഠിപ്പിക്കുക എന്നീ പരിപാടികള്‍ ദന്താരോഗ്യ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
സ്‌കൂളുകള്‍, മാളുകള്‍, ആര്‍മി കാന്റീനുകള്‍, റസിഡന്‍സ്‌ അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സൗജന്യ ദന്തപരിശോധന ക്യാമ്പുകള്‍. 158 സ്‌കൂളുകളില്‍ നിന്നുള്ള 97430 സ്‌കൂള്‍ കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. 206873 പേരാണ്‌ മൊബൈല്‍ ക്യാമ്പുകളില്‍ പരിശോധനയ്‌ക്ക്‌ വിധേയരായത്‌.
ഇന്ത്യന്‍ ജനതയുടെ ദന്ത പരിചരണ ശീലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കോള്‍ഗേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്‌ സൗജന്യ ദന്തപരിശോധന ക്യാമ്പുകളെന്ന്‌ കോള്‍ഗേറ്റ്‌ - പാമോലീവ്‌ (ഇന്ത്യ) ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഐസം ബചലാനി പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനുമായി (ഒഎച്ച്‌എം) സഹകരിച്ച്‌ നടത്തിവരുന്ന സുപ്രധാന പരിപാടികളില്‍ ഒന്നാണ്‌ ഓറല്‍ ഹെല്‍ത്ത്‌ മന്ത്‌ (ഒഎച്ച്‌എം). 
എല്ലാ പ്രായത്തിലുമുള്ള ആളുകളിലും ദന്ത പരിചരണത്തിനുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 13 വര്‍ഷമായി ഓരോ വര്‍ഷവും രണ്ട്‌ മാസം നീളുന്ന ഓറല്‍ ഹെല്‍ത്ത്‌ മന്ത്‌ പ്രോഗ്രാം ഐഡിഎ-യും കോള്‍ഗേറ്റും ചേര്‍ന്ന്‌ നടത്തിവരുന്നതായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.അശോക്‌ ധോബ്ലെ പറഞ്ഞു.

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...