Wednesday, March 1, 2017

ഗ്രീന്‍ലാം എക്‌സ്‌ക്ലൂസീവ്‌ ഷോറൂം കൊച്ചിയില്‍




കൊച്ചി: ലോകത്തെ മൂന്ന്‌ പ്രമുഖ ലാമിനേറ്റ്‌ ഉല്‍പ്പാദകരിലൊന്നായ ഗ്രീന്‍ലാം ഇന്‍ഡസ്‌ട്രീസ്‌ കൊച്ചിയില്‍ എക്‌സ്‌ക്ലൂസീവ്‌ ഷോറും തുറക്കുന്നു. എളമക്കരയിലെ പുന്നക്കലിലാണ്‌ ഗ്രീന്‍ലാം എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ എന്ന പേരില്‍ പുതിയ ഷോറും ആരംഭിക്കുന്നത്‌. ഗ്രീന്‍ലാമിന്റെയും ന്യൂമിക ബ്രാന്‍ഡിന്റെയും ഫുള്‍സൈസ്‌ ലാമിനേറ്റ്‌ ഷീറ്റുകള്‍ ഈ കേന്ദ്രത്തിലുണ്ടാകും. ഗ്രീന്‍ലാമിന്റെ സംസ്ഥാനത്തെ ആദ്യ എക്‌സ്‌ക്ലൂസീവ്‌ ഷോറൂമാണിത്‌. 
ഏഷ്യയിലെ ഏറ്റവും വലിയ ലാമിനേറ്റ്‌ കമ്പനിയായ ഗ്രീന്‍ലാം ഇന്‍ഡസ്‌ട്രീസിന്‌ ഒരു ബ്രാന്‍ഡ്‌ എന്ന നിലയില്‍ മെട്രോ നഗരങ്ങളില്‍ നിന്നും ലഭിച്ച മികച്ച സ്വീകരണമാണ്‌ രണ്ട്‌, മൂന്ന്‌ തലത്തിലെ നഗരങ്ങളിലേക്ക്‌ കൂടി ഉപഭോക്തൃ അടിത്തറ വ്യാപിപ്പിക്കുന്നതിന്‌ വഴിയൊരുക്കിയത്‌. ആര്‍ക്കിടെക്ക്‌റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ എന്നിവരെയാണ്‌ ഗ്രീന്‍ലാം എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ പ്രധാനമായും ലക്ഷ്യമിടുക. 
ഇന്ത്യയിലെ റീട്ടെയില്‍ അടിത്തറ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ ഷോറും ആരംഭിക്കുന്നതെന്നും ഉപഭോക്താക്കളിലേക്ക്‌ കൂടുതല്‍ അടുക്കുന്നതിനുള്ള ചുവടുവയ്‌പ്പാണിതെന്നും ഗ്രീന്‍ലാം ഇന്‍ഡസ്‌ട്രീസിന്റെ രാജ്യത്തെ മേധാവി അനുജ്‌ സംഗല്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്തൃ സംതൃപ്‌തിയാണ്‌ കമ്പനിയുടെ മറ്റൊരു പ്രധാന ഉദ്ദേശമെന്നും അവര്‍ക്ക്‌ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ കാണാന്‍ അവസരമൊരുക്കുകയാണെന്നും അദേഹം പറഞ്ഞു. 
രണ്ടു ദശകത്തെ അനുഭവ സമ്പത്തുമായി ഗ്രീന്‍ലാം ഇന്ത്യയിലും വിദേശ വിപണിയിലും രാജ്യാന്തര ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പ്രതലങ്ങളെ സൗന്ദര്യവല്‍ക്കരിക്കുന്നതില്‍ പേരുകേട്ട ബ്രാന്‍ഡിന്‌ 100ലധികം രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്‌. ഡെക്കറേറ്റീവ്‌ ലാമിനേറ്റ്‌, ഡെക്കറേറ്റീവ്‌ വെനീറുകള്‍, വാതിലുകള്‍, വോള്‍ പേപ്പറുകള്‍, വുഡ്‌ ഫ്‌ളോറുകള്‍ തുടങ്ങിയവയാണ്‌ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.greenlamindustries.com സന്ദര്‍ശിക്കുക. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...