Thursday, March 2, 2017

റിലയന്‍സ്‌ ജിയോയ്‌ക്കും സാംസങിനും അന്താരാഷ്‌ട്ര മൊബൈല്‍ പുരസ്‌കാരം




കൊച്ചി: ; മൊബൈല്‍ മാര്‍ക്കറ്റുകളിലെ ഏറ്റവും മികച്ച മൊബൈല്‍ സേവന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ആഗോള പുരസ്‌ക്കാരത്തിന്‌ റിലയന്‍സ്‌ ജിയോയും, സാംസങും അര്‍ഹമായി. ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസ്സിലാണ്‌ ഇന്ത്യ പോലെ വളര്‍ന്നു വരുന്ന സമ്പത്‌ ഘടനയുള്ള രാജ്യത്ത്‌ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചതിനുള്ള അംഗീകാരം റിലയന്‍സ്‌ ജിയോയുടെ സേവനങ്ങള്‍ക്കും, സാംസങ്‌ ഇലക്‌ട്രോണിക്‌സിനുമായി നല്‍കിയത്‌. സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ ഇന്ത്യയില്‍ ജിയോ എല്‍.ടി.ഇ. സംവിധാനം നടപ്പാക്കി വരുന്നത്‌. 
ഡിജിറ്റല്‍ ഇന്ത്യാ എന്ന പ്രധാന ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ റിലയന്‍സ്‌ ജിയോ കുടുംബത്തിലെ ഓരോ ജീവനക്കാര്‍ക്കുമുള്ള അംഗീകാരമായി ഈ ആഗോള പുരസ്‌കാരത്തെ കാണുന്നതായി ജിയോ പ്രസിഡന്റ്‌ ജ്യോതിന്ദ്ര താക്കര്‍ പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...