കൊച്ചി : മുന്‍നിര സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ ബണ്ട് സോളാര്‍ ,
ജര്‍മന്‍ കമ്പനി ഗ്ലെന്‍ ഡിംപ്ലക്‌സിന്റെ ഹീറ്റ് പമ്പ് കേരള വിപണിയില്‍
അവതരിപ്പിച്ചു. ഗ്ലെന്‍ ഡിംപ്ലക്‌സുമായി സഹകരിച്ച് ബണ്ട്-ഡിംപ്ലക്‌സ് എന്ന
ബ്രാന്‍ഡ് നാമത്തിലാണ് ഹീറ്റര്‍ പമ്പ്, ബണ്ട് സോളാര്‍ വിപണിയിലിറക്കുന്നത്.
തുടക്കത്തില്‍ ഇറക്കുമതി ചെയ്‌ത യൂണിറ്റുകളാണ് കമ്പനി വില്‍പ്പന നടത്തുന്നത്.
പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്‌ത് ഹീറ്റ് പമ്പ് അസംബിള്‍ ചെയ്‌ത്
നിര്‍മിക്കാനും പരിപാടിയുണ്ട്.
വീടിനുള്ളിലെ വായുവിന്റെ ചൂട്
ഉപയോഗപ്പെടുത്തിയാണ് ഹീറ്റ് പമ്പ് വെള്ളം ചൂടാക്കുന്നത്. ഡീസല്‍ ബോയ്‌ലറിനെ
അപേക്ഷിച്ച് മൂന്നിലൊന്ന് ഊര്‍ജം മതി ഇതിന്. ഇലക്ട്രിക് ഗീസറുമായി താരതമ്യം
ചെയ്യുമ്പോള്‍ നാലിലൊന്ന് ഊര്‍ജം മാത്രമാണ് ഹീറ്റ് പമ്പ് ഉപയോഗിക്കുന്നത്.
ഹീറ്റ് പമ്പിന്റെ ഉപോല്‍പ്പന്നം തണുത്ത വായുവാണ്. ഇത് മുറികള്‍ ശീതീകരിക്കാന്‍
ഉപയോഗിക്കാം.
സോളാര്‍ ഘടകം ബന്ധിപ്പിക്കാനുള്ള സൗകര്യവും ബണ്ട്‌ഡിംപ്ലക്‌സ്
ഹീറ്റ് പമ്പുകളില്‍ നല്‍കിയിട്ടുണ്ട്. മൂന്ന് താപനിലകള്‍ ഹീറ്റ് പമ്പില്‍
ക്രമീകരിക്കാം. റിമോട്ട് കണ്‍ട്രോള്‍ മുഖേനയോ സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്പ്
ഉപയോഗിച്ചോ ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. ഉപയോഗം അനായാസമാക്കുന്ന ടച്ച്
സ്‌ക്രീന്‍ നിയന്ത്രണ സംവിധാനവും ഹീറ്റ് പമ്പില്‍ നല്‍കിയിട്ടുണ്ട്.
കാഴ്‌ചയ്‌ക്ക് ഭംഗിയുള്ള രൂപകല്‍പ്പനയാണ്. വലുപ്പവും കൂടുതലില്ല. ടവര്‍ എസി
വയ്‌ക്കാനുള്ള സ്ഥലം മതി ഹീറ്റ് പമ്പിനും.
പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ
ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന സമാനലക്ഷ്യമാണ് ഇരുകമ്പനികള്‍ക്കുമെന്ന്
ഗ്ലെന്‍ ഡിംപ്ലക്‌സ് ഇന്റര്‍നാഷണല്‍ സെയില്‍സ് ഡയറക്ടര്‍ വോക്കര്‍ റൂള്‍
പറഞ്ഞു.
വളരെ കുറഞ്ഞ അളവില്‍ ഊര്‍ജം ഉപയോഗിച്ച് ചൂടുവെള്ളം ഉണ്ടാക്കാനുള്ള
സംവിധാനമാണ് ഹീറ്റ് പമ്പ് എന്ന് ബണ്ട് സോളാര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍
ചന്ദ്രശേഖര്‍ ഷെട്ടി പറഞ്ഞു.
ഒരു കുടുംബത്തിന്റെ ഉപയോഗത്തിന് വര്‍ഷം മുഴുവന്‍
ചൂടുവെള്ളം നല്‍കാന്‍ ഹീറ്റ് പമ്പിനു കഴിയും. ജലം ചൂടാക്കാന്‍ ഉപയോഗിക്കുന്ന
ഊര്‍ജ്ജത്തിന്റെ 70 ശതമാനവും അന്തരീക്ഷവായുവില്‍ നിന്ന് സ്വീകരിക്കുന്നതിനാല്‍
വൈദ്യുതി ഉപഭോഗം ഹീറ്റ് പമ്പിനു നന്നേ കുറവാണ്.
വിവിധ ശേഷിയിലുള്ള ബണ്ട്
ഡിംപ്ലക്‌സ് ഹീറ്റ് പമ്പുകള്‍ക്ക് 2.50 ലക്ഷം രൂപ മുതല്‍ 3.40 ലക്ഷം രൂപ
വരെയാണ് വില. ഇതിന് രണ്ട് വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വാറന്റിയുണ്ട്. ബണ്ട്
സോളാര്‍ ഇന്ത്യയാണ് ഇതിന്റെ സര്‍വീസ് നടത്തുക. ഇരുപതുവര്‍ഷത്തേലേറെയായി
തകരാര്‍രഹിത പ്രവര്‍ത്തനം കാഴ്‌ചവച്ച് കഴിവുതെളിയിച്ചിട്ടുള്ള ഉത്‌പന്നമാണ്
ഗ്ലെന്‍ ഡിംപ്ലക്‌സിന്റെ ഹീറ്റ് പമ്പ്.
No comments:
Post a Comment