കൊച്ചി : ചെക്കും ഡ്രാഫ്‌റ്റും
ഒഴിവാക്കികൊണ്ടുള്ള നൂതനമായ ഒരു ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം, ബയര്‍
ഇനിഷ്യേറ്റഡ് പേയ്‌മെന്റ്‌സ്, (ബിഐപി) മുന്‍നിര ക്രെഡിറ്റ് കാര്‍ഡ് സേവന
ദാതാക്കളായ അമേരിക്കന്‍ എക്‌സ്‌പ്രസ് അവതരിപ്പിച്ചു. കോര്‍പ്പറേറ്റ് കാര്‍ഡുമായി
ബന്ധപ്പെടുത്തിയുള്ള ബിഐപി, പ്രോസസിങ്ങ് ചെലവുകള്‍ വളരെയധികം
വെട്ടികുറയ്‌ക്കുന്നു.
വ്യാപാരികള്‍ക്ക് യഥാസമയം പണം നല്‍കികൊണ്ടുതന്നെ,
ഡേയ്‌സ് പേയബിള്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് (ഡിപിഒ) വര്‍ധിപ്പിക്കാന്‍ ബിഐപി,
കമ്പനികളെ പ്രാപ്‌തമാക്കും. കമ്പനികളും വെണ്ടര്‍മാരും ഒരു ഡിജിറ്റല്‍ വ്യാപാര
സര്‍ക്കിളില്‍ പങ്കാളികളാകുമ്പോള്‍ ചെക്കും ഡ്രാഫ്‌റ്റും വഴിയുള്ള ഇടപാടുകള്‍
ഇല്ലാതാകും.
അതിവേഗം പണം നല്‍കാനും സ്വീകരിക്കാനും മാത്രമുള്ളതല്ല ഡിജിറ്റല്‍
ഇടപാടുകളെന്ന് അമേരിക്കന്‍ എക്‌സ്‌പ്രസ് ബാങ്കിംഗ് കോര്‍പ്പറേഷന്‍ ഗ്ലോബല്‍
കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് സാരു കൗശല്‍ പറഞ്ഞു.
പ്രോസസിംഗ് ചെലവുകള്‍
കുറച്ചുകൊണ്ട് ചെലവുകള്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും ഇത് പ്രയോജനപ്രദമാണ്.
ഏകീകൃതമായ ഒറു മാസിക ഫയല്‍ കൊണ്ട് റെക്കണ്‍സിലിയേഷന്‍ കൂടുതല്‍ എളുപ്പമാക്കാം.
കൂടാതെ, ചെക്കുകളുടെ നടപടിക്രമങ്ങള്‍, തിരിച്ചുവരുന്ന മെയില്‍ കൈകാര്യം ചെയ്യല്‍,
പണം ലഭിക്കാത്തതും റിഇഷ്യൂ ചെയ്‌തതുമായ ചെക്കുകളുടെ കൈകാര്യം മുതലായ കൂടുതല്‍
അദ്ധ്വാനമാവശ്യമുള്ള പ്രക്രിയകള്‍ ഒഴിവാക്കുകയും ചെയ്യാം.
ബിഐപി,
വെന്‍ഡര്‍മാര്‍ക്ക് അനുപമമായ സുരക്ഷ പ്രദാനം ചെയ്യുന്നു. കണക്കുകളുടെ വിവരം
കമ്പനിയുടെ അഡ്‌മിനിസ്‌ട്രേറ്ററുടെ പക്കല്‍
സുരക്ഷിതമായിരിക്കും.
കോര്‍പ്പറേറ്റുകളില്‍ നിന്ന് ദ്രുതഗതിയിലുള്ള
ഇലക്‌ട്രോണിക് പേയ്‌മെന്റ്, ആസൂത്രണം വഴി വെണ്ടര്‍മാരുടെ ഡെയ്‌സ് സെയില്‍സ്
ഔട്ട്‌സ്റ്റാന്‍ഡിംഗ് കുറക്കുന്നു. വെബ് അധിഷ്‌ഠിതമായ ഈ സംവിധാനത്തില്‍,
ഉപഭോക്താവിന്റെ പണമടവിന്റെ അന്വേഷണം ലഘൂകരിക്കുന്ന റെക്കണ്‍സിലിയേഷന്‍
റിപ്പോര്‍ട്ടിംഗും ഉള്‍പ്പെടുന്നു.
No comments:
Post a Comment