കൊച്ചി: ലൈറ്റിംഗ് ഡിസൈന്‍ മേഖലയിലെ ആഗോള സംഘടനയായ ദി
ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ലൈറ്റിംഗ് ഡിസൈനേഴ്‌സ് (ഐഎഎല്‍ഡി)
പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ഇന്ത്യാ ലൈറ്റ്
വര്‍ക്ക്‌ഷോപ്പ്‌സ് 2017 പ്രമുഖ ആര്‍ക്കിടെക്‌ചര്‍ സ്‌കൂളായ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്
ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷനില്‍ (ആസാദി) നടന്നു. ഈ രംഗത്ത് ഈ
മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന അപൂര്‍വ അവസരമാണ് ഈ
ശില്‍പ്പശാലയെന്ന് ഉദ്‌ഘാടനപ്രസംഗത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.
'വാസ്‌തുശില്‍പ്പകലയുടെ അവിഭാജ്യഘടകമാണ് ശരിയായ ലൈറ്റിംഗ്. ഇക്കാര്യത്തില്‍
വിട്ടുവീഴ്‌ച പാടില്ല,' ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍
ഇത്തരമൊരു ശില്‍പ്പശാല ഇതാദ്യമായാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച ആസാദി
ചെയര്‍മാന്‍ ആര്‍ക്കിടെക്‌റ്റ് ബി. ആര്‍. അജിത് ഈ രംഗത്തെ
വന്‍സാധ്യതകളിലേയ്‌ക്ക് ശില്‍പ്പശാല വാതില്‍തുറക്കുമെന്നു
പറഞ്ഞു.
ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും
ഇടകലര്‍ത്തി വിവിധ ടീമുകളാക്കി, നിശ്ചിതി ലൈറ്റിംഗ് ഉപകരണങ്ങള്‍ നല്‍കി
കാമ്പസിന്റെ വ്യത്യസ്‌ത ഭാഗങ്ങള്‍ വിവിധ ഇതിവൃത്തങ്ങള്‍ക്കനുസരിച്ച് ലൈറ്റിംഗ്
ചെയ്യിപ്പിച്ചതും ശില്‍പ്പശാലയുടെ ഭാഗമായിരുന്നു. പ്രൊഫഷണലുകള്‍ക്കൊപ്പം ജോലി
ചെയ്‌ത് പഠിക്കാനും ലൈറ്റിംഗ് രംഗത്തെ നൂതന പ്രവണതകള്‍ നേരിട്ടറിയാനും
ശില്‍പ്പശാല വഴിയൊരുക്കിയതായി സംഘാടകര്‍ പറഞ്ഞു. പരിമിതകള്‍ ഭേദിച്ചുള്ള പുതിയ
സൃഷ്ടികളുടെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ക്രിയാത്മകതയ്‌ക്കൊപ്പം
ജോലി ചെയ്‌ത പ്രൊഫഷനലുകള്‍ക്കും അവസരം ലഭിച്ചു.
ഐഎഎല്‍ഡി ഇന്ത്യാ
കോഓര്‍ഡിനേറ്റര്‍ അമര്‍ദീപ് ദുഗ്ഗാര്‍, സിറ്റി കോഓര്‍ഡിനേറ്റര്‍ രഞ്‌ജിത്
കര്‍ത്താ തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിച്ചു.
ഫോട്ടോ
ക്യാപ്‌ഷന്‍: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ് ഡിസൈന്‍
ഇന്നൊവേഷനില്‍ (ആസാദി) നടന്ന ഐഎഎല്‍ഡി ഇന്ത്യാ ലൈറ്റ് വര്‍ക്ക്‌ഷോപ്പ്‌സ് 2017
ഹൈബി ഈഡന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യുന്നു. ഐഎഎല്‍ഡി ഇന്ത്യാ കോഓര്‍ഡിനേറ്റര്‍
അമര്‍ദീപ് ദുഗ്ഗാര്‍, ആസാദി സീനിയര്‍ ഫാക്കല്‍റ്റി ഡെലീസ് കോലാടി, ഐഎഎല്‍ഡി
സിറ്റി കോഓര്‍ഡിനേറ്റര്‍ രഞ്‌ജിത് കര്‍ത്താ, ആസാദി ചെയര്‍മാന്‍ ആര്‍ക്കി. ബി.
ആര്‍. അജിത് എന്നിവര്‍ സമീപം.
No comments:
Post a Comment