കൊച്ചി : വില്‍പ്പനക്കാരുടെ പെയ്‌മെന്റ്
സൈക്കിള്‍ 40 ശതമാനം കുറച്ച സ്‌നാപ്‌ഡീല്‍ രാജ്യത്ത് ഏറ്റവും വേഗതയേറിയ
പെയ്‌മെന്റ് ഷെഡ്യൂള്‍ ഓഫര്‍ ചെയ്യുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി മാറി.
പ്ലാറ്റ്‌ഫോമിലെ 300000 ലേറെ വില്‍പ്പനക്കാര്‍ക്ക് പ്രയോജനകരമാണ്. ഈ തീരുമാനം
എസ്‌ഡി പ്ലസ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വില്‍പ്പനക്കാര്‍ക്ക് 40 ശതമാനം
വേഗത്തില്‍ പെയ്‌മെന്റ് ലഭിക്കും. ഇത് ഇന്ത്യന്‍ ഇ കൊമേഴ്‌സ് വ്യവസായത്തിലെ
ഏറ്റവും മികച്ച പെയ്‌മെന്റ് രീതിയാണ്.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മാറ്റങ്ങള്‍
നിരന്തരം വില്‍പ്പനക്കാര്‍ മനസിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ പരിശീലന,
വികസന അവസരങ്ങളാണ് സ്‌നാപ്‌ഡീല്‍ ഒരുക്കുന്നത്. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട
സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജിഎസ്‌ടി ഗുരു എന്ന പരിപാടി അടുത്തിടെ
അവതരിപ്പിച്ചിരുന്നു.
അന്വേഷണങ്ങള്‍, വെല്ലുവിളികള്‍, വിജയങ്ങള്‍ തുടങ്ങിയവ
ചര്‍ച്ച ചെയ്യാനും വില്‍പ്പനക്കാരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമായി
പ്രവര്‍ത്തിക്കുന്ന മൈക്രോസൈറ്റില്‍ ആ വിവരങ്ങള്‍ പങ്കുവെക്കാനും വില്‍പ്പനക്കാരെ
പ്രോത്സാഹിപ്പിക്കുന്ന അണ്‍ബോക്‌സ് സക്‌സസ് എന്ന ഇന്ററാക്‌ടീവ് പ്ലാറ്റ്‌ഫോമും
അവതരിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment