Thursday, March 16, 2017

യാത്രാ സൗകര്യമൊരുക്കി ജെറ്റ്‌ എയര്‍വേസും ഉബറും സഹകരിക്കുന്നു





കൊച്ചി: ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ്‌ എയര്‍വേസ്‌ ഓണ്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ഉബറുമായി സഹകരിക്കുന്നു. 
ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്ത്‌ ആദ്യമായാണ്‌ ഇങ്ങനെയൊരു സഹകരണം. ജെറ്റ്‌ എയര്‍വേസ്‌ ആപ്പില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന അതിഥികള്‍ക്ക്‌ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും യാത്രാ സൗകര്യം ഒരുക്കുന്നതിനാണ്‌ ഉബറുമായി സഹകരിക്കുന്നത്‌. 
ആപ്പ്‌ ഉപയോഗിച്ച്‌ ഫ്‌ളൈറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്കും ആദ്യമായി ഉബര്‍ ഉപയോഗിക്കുന്നവര്‍ക്കും ആദ്യ മൂന്ന്‌ റൈഡുകള്‍ക്കു `ജെറ്റ്‌ഉബര്‍' എന്ന പ്രമോ കോഡ്‌ ഉപയോഗിച്ച്‌ 150 രൂപയുടെ ഇളവ്‌ നേടാവുന്നതാണ്‌.
അതിഥികള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയെന്ന എയര്‍ലൈനിന്റെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണ്‌ ഉബറുമായുള്ള സഹകരണമെന്നും ഇതുവഴി അതിഥികള്‍ക്കു വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നും സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നതെന്നും ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ്‌ ഷണ്‍മുഖം പറഞ്ഞു.
ജെറ്റ്‌ എയര്‍വേസുമായി സഹകരിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണെന്നും ഇന്ത്യയിലുടനീളം യാത്രാ സൗകര്യം അനായാസമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉബര്‍ ഇന്ത്യ ചീഫ്‌ ബിസിനസ്‌ ഓഫീസര്‍ മധു കണ്ണന്‍ പറഞ്ഞു. ഈ സഹകരണത്തിലൂടെ രാജ്യത്തെ 29 നഗരങ്ങളിലെ ഉബര്‍ യാത്രക്കാര്‍ക്ക്‌ ഫ്‌ളൈറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ തന്നെ ഉബറും ഉറപ്പിക്കാമെന്നും അവസാന നിമിഷങ്ങളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത്‌ ഉപകരിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു. 
ഇന്ത്യയില്‍ ഉബര്‍ സേവനം ലഭ്യമായിട്ടുള്ള എല്ലാ നഗരങ്ങളിലും ജെറ്റ്‌ എയര്‍വേസ്‌ അതിഥികള്‍ക്ക്‌ ഉബര്‍ ബുക്കിങിനുള്ള സൗകര്യം ഉണ്ടായിരിക്കും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...