കൊച്ചി : ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, എക്‌സ്‌പ്രസ്സ് മണി ഇടപാടുകാര്‍ക്ക് ഇനി അയക്കുന്ന തുക മുഴുവന്‍ പിന്‍വലിക്കാന്‍ സാധിക്കും. എക്‌സ്‌പ്രസ്സ് മണിയുടെ രാജ്യത്തെ 55,000 ത്തിലധികം വരുന്ന ശാഖകളിലും ഇത് സാധ്യമാണ്.
1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പണം പിന്‍വലിക്കല്‍ നിയന്ത്രണം കാരണം, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ അവരുടെ ഉറ്റവര്‍ക്ക് നാട്ടിലേക്കയക്കുന്ന തുക പണമായി സ്വീകരിക്കുന്നതിന് തുടക്കത്തില്‍ നിയന്ത്രണമുണ്ടായിരുന്നു. ബാങ്ക് ട്രാന്‍സ്‌ഫര്‍, ചെക്ക് എന്നീ ഉപാധികളാണ് ഇതിനെ മറി കടക്കാന്‍ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ആ സ്ഥിതി മാറി.
കറന്‍സി പിന്‍വലിക്കല്‍ രാജ്യത്തെ ജനങ്ങള്‍ക്കും എക്‌സ്‌പ്രസ്സ് മണിയുടെ ഇടപാടുകാര്‍ക്കും പ്രയാസം സൃഷ്‌ടിച്ചു എന്നത് ഒരു വസ്‌തുതയാണെന്ന് എക്‌സ്‌പ്രസ്സ്‌് മണി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുധേഷ് ഗിരിയന്‍ പറഞ്ഞു. ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയിലേര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഉപഭോക്‌താക്കള്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ആ സ്ഥിതിവിശേഷം പൂര്‍ണമായും കമ്പനിയുടെ നിയന്ത്രണത്തിനപ്പുറത്തായിരുന് നു. പക്ഷെ ഇപ്പോള്‍ നിയന്ത്രണം നീക്കിയതിനെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ എക്‌സ്‌പ്രസ്സ് മണി ശാഖകളില്‍ നിന്നും മുഴുവന്‍ പണവും സ്വീകരിക്കാമെന്നായിട്ടുണ്ട്.
എടിഎമ്മില്‍ നിന്ന് ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്നത് 2000 രൂപയായാണ് തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്. കറന്‍സി ക്ഷാമത്തെത്തുടര്‍ന്ന് പണം തീര്‍ന്നുപോകാതിരിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്‌തത്. വിദേശത്ത് നിന്ന് അയച്ച തുക മുഴുവന്‍ തന്നെ ഉപഭോക്‌താക്കള്‍ക്ക് കൊടുക്കാന്‍ ഇത് മൂലം രാജ്യത്തെ എക്‌സ്‌പ്രസ്സ് മണി ഏജന്റുമാര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ ബാങ്ക് ട്രാന്‍സ്‌ഫര്‍, ചെക്ക് എന്നീ ഉപാധികളാണ് അവര്‍ സ്വീകരിച്ചത്.
പണക്ഷാമത്തിന് അയവ് വന്നതിനെത്തുടര്‍ന്ന് പിന്‍വലിക്കാവുന്ന തുകയില്‍ തുടരെത്തുടരെ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തുകയുണ്ടായി. കറന്റ്, ഓവര്‍ഡ്രാഫ്‌റ്റ് അക്കൗണ്ടുകളെ സംബന്ധിച്ചിടത്തോളമുള്ള നിയന്ത്രണം ഫെബ്രുവരി ഒന്ന് മുതല്‍ പൂര്‍ണമായും നീക്കി. എല്ലാ എക്‌സ്‌പ്രസ്സ് മണി ഏജന്റുമാര്‍ക്കും കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നതിനാല്‍, ഉപഭോക്‌താക്കള്‍ക്ക് പൂര്‍ണമായും പണം ലഭ്യമാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു.
സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് ഒരു ആഴ്‌ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി ഫെബ്രുവരി 20 മുതല്‍ ആര്‍ബിഐ നിശ്ചയിക്കുകയുണ്ടായി. മാര്‍ച്ച് 13 മുതല്‍ എല്ലാ നിയന്ത്രണങ്ങളും നീക്കുകയാണ്.
No comments:
Post a Comment