കൊച്ചി : മുപ്പതിലേറെ രാജ്യങ്ങളില്‍
സാന്നിധ്യമുള്ള സാങ്കേതികവിദ്യ കമ്പനിയായ വണ്‍ പ്ലസ്, തങ്ങളുടെ ഫ്‌ളാഗ് ഷിപ്പ്
സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 3ടിയുടെ വിജയം ആഘോഷിക്കാന്‍ ബെസ്റ്റ്
സ്‌മാര്‍ട്ട്‌ഫോണ്‍ മത്സരം സംഘടിപ്പിച്ചു. 4.4 റാങ്കിങോടെ ഇന്ത്യയിലെ ഏറ്റവും
മികച്ച റേറ്റിങ് നേടിയ സ്‌മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 3ടി.
സ്‌മാര്‍ട്‌ഫോണ്‍
രംഗത്ത് ആദ്യത്തെ ബെസ്റ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ മത്സരമാണ് വണ്‍പ്ലസ്
നടത്തുന്നത്. ഒരു കോടി രൂപയുടെ സമ്മാനമുള്ള മത്സരത്തില്‍ ഉപഭോക്താക്കള്‍ക്ക്
രസകരമായ രീതിയില്‍ ബ്രാന്‍ഡുമായി സംവേദനം നടത്താനാകും. ഒരു കോടി രൂപയുടെ പ്രധാന
സമ്മാനത്തിന് പുറമെ ഭാഗ്യശാലികളായ ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ നിരവധി
ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ട്.
ഹോട്ട്‌ലൈനായ 8505 888 888ലേക്ക് മിസ്‌ഡ്
കോള്‍ നല്‍കിയോ www.oneplusstore.in/onecrore എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ
മത്സരത്തില്‍ പങ്കെടുക്കാം.
വണ്‍ പ്ലസ് സ്റ്റാര്‍ അമിതാഭ് ബച്ചനും വണ്‍ പ്ലസ്
ഫാന്‍ രോഹന്‍ ജോഷിയും ഒരുമിച്ച് നടത്തുന്ന ക്വിസ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍
മത്സരത്തിലുണ്ട്. ക്വിസ് ഷോയില്‍ ഇതാദ്യമായി അമിതാഭ് ബച്ചന്‍ മത്സരാര്‍ത്ഥിയുടെ
റോളില്‍ അവതരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഉന്നത നിലവാരത്തിനും
നിര്‍മാണമികവിനും പേരുകേട്ട കമ്പനിയാണ് വണ്‍പ്ലസ്. വണ്‍പ്ലസ് ഉപഭോക്താവെന്ന
നിലയില്‍ ഇന്ത്യയില്‍ ഈ ബ്രാന്‍ഡിനെ പ്രതിനിധാനം ചെയ്യുന്നതില്‍ അമിതാഭ് ബച്ചന്‍
സന്തുഷ്‌ടി പ്രകടിപ്പിച്ചു.
No comments:
Post a Comment