Monday, March 13, 2017

ജീനോസ്‌ എന്ന സവിശേഷ കളക്ഷനുമായി കില്ലര്‍





കൊച്ചി ഇന്ത്യയിലെ പ്രശസ്‌ത കാഷ്വല്‍ വെയര്‍ ബ്രാന്‍ഡായ കില്ലര്‍, യുവാക്കളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക്‌ പുതിയ ഭാഷ്യം അവതരിപ്പിച്ചുകൊണ്ട്‌ ജീനോസ്‌ എന്ന പേരില്‍ സവിശേഷ കളക്ഷന്‍ വിപണിയിലിറക്കി. സ്റ്റാന്‍ഡ്‌ എലോണ്‍ റീട്ടെയല്‍ ഔട്ട്‌ലെറ്റുകളിലും എംബിഎകളിലും ഇവ ലഭ്യമാകും. ജീന്‍സ്‌ (JEANS-'JEA') എന്ന വാക്കിന്റെ ആദ്യ മൂന്നക്ഷരവും ചിനോസ്‌ എന്ന വാക്കിന്റെ അവസാന മൂന്നക്ഷരവും (ഇഒകചഛട'ചഛട' ) ചേര്‍ത്ത്‌ ഫാഷന്‍ രംഗത്ത്‌ ജീനോസ്‌ എന്ന പുതിയ കളക്ഷന്‍ അവതരിപ്പിക്കുകയാണ്‌ കില്ലര്‍.

ഏറ്റവും പുതിയ ഡെനിം ശ്രേണിക്കാണ്‌ ജീനോസ്‌ എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. ജീന്‍സിന്റെയും ചിനോസിന്റെയും വിവിധ ഷെയ്‌ഡുകളിലുള്ള സവിശേഷ മിശ്രണമാണിത്‌. മറ്റു ബ്രാന്‍ഡുകളുടെ ഡെനിം വിപണിയില്‍ നീലയും കറുപ്പും നിറങ്ങള്‍ പ്രചാരത്തിലുള്ളപ്പോള്‍, ആകര്‍ഷകമായ വിവിധ വര്‍ണ്ണങ്ങള്‍ യുവാക്കളുടെ സ്‌റ്റൈലിന്‌ ഇണങ്ങും വിധം അവതരിപ്പിക്കുകയാണ്‌ കില്ലര്‍. ആഫ്‌റ്റര്‍ ഡാര്‍ക്ക്‌, ചോക്ലേറ്റ്‌, ഡാര്‍ക്ക്‌ ഗ്രേ, നേവി ബ്ലൂ, ഒലിവ്‌, സ്ലേറ്റ്‌ ഗ്രേ, ടുബാക്കോ എന്നിങ്ങനെ ആകര്‍ഷകമായ എട്ടു നിറങ്ങളിലാണ്‌ കില്ലര്‍ ജീനോസ്‌ അവതരിപ്പിക്കുന്നത്‌.

യുവാക്കളുടെ ഫാഷന്‍ സങ്കല്‍പങ്ങളും അന്താരാഷ്ട്ര ട്രെന്‍ഡുകളും അണിയുമ്പോഴുള്ള സുഖവും മനസില്‍ വെച്ചാണ്‌ സ്‌പ്രിംഗ്‌ സമ്മര്‍ കളക്ഷന്‍ അവതരിപ്പിക്കുന്നതെന്ന്‌ കില്ലര്‍ ഡയറക്ടര്‍ ഹേമന്ത്‌ ജെയ്‌ന്‍ പറഞ്ഞു. സവിശേഷമായ വ്യക്തിത്വത്തിന്‌ മോടി കൂട്ടുന്നതാകും കളക്ഷനിലെ ഓരോ വസ്‌ത്രവുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...