കൊച്ചി : എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മില്‍ക്ക് ടു
മണി (എംടുഎം) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 1200 ത്തിലധികം ക്ഷീര സഹകരണ
സംഘങ്ങള്‍ക്കുള്ള പെയ്‌മെന്റുകള്‍ ഡിജിറ്റലൈസ് ചെയ്‌തു. 16 സംസ്ഥാനങ്ങളിലായി 3.2
ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ക്ഷീര കര്‍ഷകരെ സംഘടിത
ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരിക, ക്ഷീര മൂല്യ ശൃംഖല ഡിജിറ്റൈസ്
ചെയ്യുക, ക്ഷീര കര്‍ഷകരുടെ ബാങ്കിംഗ്, ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുക എന്നീ
ലക്ഷ്യങ്ങളോടെയാണ് 2010 ല്‍ എംടുഎം പദ്ധതി ആരംഭിച്ചത്.
രാജ്യത്തെ രണ്ടാം ധവള
വിപ്ലവം കര്‍ഷകരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നിര്‍ണായകമാണെന്ന്
എച്ച്‌ഡിഎഫ്‌സി ബാങ്ക് അഗ്രി ബിസിനസ് ഹെഡ് മൈക്കല്‍ ആന്‍ഡ്രേയ്‌ഡ്
പറഞ്ഞു.
കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ഉത്തര്‍ പ്രദേശ്,
പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഒഡിഷ, ഝാര്‍ക്കണ്‌ഡ്, ബിഹാര്‍, അസം, മേഘാലയ,
തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എംടുഎം പദ്ധതി
വലിയ വിജയമാണ്.
വലിയ ശേഖരണ കേന്ദ്രങ്ങളില്‍ മില്‍ക്ക് ടു മണി എടിഎമ്മുകളില്‍
ക്യാഷ് ഡിസ്‌പെന്‍സറുകളും ചെറിയ ശേഖരണ കേന്ദ്രങ്ങളില്‍ ബിസിനസ്
കറസ്‌പോണ്ടന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ എടിഎമ്മുകളുമുണ്ട്.
ഇതുവഴി കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ നിന്ന് ഉടന്‍ പണം പിന്‍വലിക്കാം.
പണം
കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതോടെ ക്രെഡിറ്റ് ചരിത്രം
തയാറാക്കപ്പെടുകയും ഇത് വായ്‌പാ ലഭ്യത എളുപ്പമാക്കുകയും കൂടുതല്‍ പശുക്കളെ
വാങ്ങുകയോ ബിസിനസ് മെച്ചപ്പെടുത്തുകയോ മറ്റു ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയോ
ചെയ്യുന്നതിന് സഹായകരമാകും.
സര്‍ക്കാരില്‍ നിന്നുള്ള ഡയറക്‌ട് ബെനഫിറ്റ്
ട്രാന്‍സ്‌ഫര്‍ ലഭിക്കുന്നതിനും ഇതേ അക്കൗണ്ട് കര്‍ഷകര്‍ക്ക് ഉപയോഗിക്കാം.
പശുക്കളെ വാങ്ങാന്‍ വായ്‌പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ഇരുചക്ര വാഹന
വായ്‌പ, ഓവര്‍ ഡ്രാഫ്‌റ്റ്, സ്ഥിര നിക്ഷേപം തുടങ്ങിയ മറ്റു സേവനങ്ങളും ഇതിലൂടെ
കര്‍ഷകര്‍ക്ക് ലഭ്യമാകും.
No comments:
Post a Comment