കൊച്ചി :
ഇന്ത്യയ്‌ക്കകത്തും പുറത്തും യാത്ര ചെയ്യുന്ന 200 ദശലക്ഷം ഐഡിയ
ഉപഭോക്താക്കള്‍ക്കായി ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാവായ ഐഡിയ സെല്ലുലര്‍
റോമിംഗ് ബൊണാന്‍സ അവതരിപ്പിച്ചു. ഇന്ത്യയ്‌ക്കകത്ത് എവിടെയും യാത്ര ചെയ്യുന്ന
ഉപഭോക്താക്കള്‍ക്ക് 2017 ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ ഇന്‍കമിംഗ് കോളുകളാണ്
ഐഡിയയുടെ ഓഫര്‍.
അന്താരാഷ്‌ട്ര റോമിംഗ് വാല്യു പായ്‌ക്കുകളും കമ്പനി
പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ജനപ്രിയ കേന്ദ്രങ്ങള്‍
സന്ദര്‍ശിക്കുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കായി അണ്‍ലിമിറ്റഡ് ഇന്‍കമിംഗ്
കോളുകള്‍, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകള്‍, എസ്‌എംഎസ്, ഡേറ്റ എന്നിവയാണ്
ഓഫറുകള്‍.
രാജ്യത്തെ നാലു ലക്ഷത്തോളം നഗരങ്ങളിലും ഗ്രാമങ്ങളിലും ഐഡിയയുടെ 200
ദശലക്ഷം ഉപഭോക്താക്കള്‍ക്ക് 2ജി, 3ജി, 4ജി നെറ്റ്‌വര്‍ക്കുകളില്‍ സൗജന്യ
ഇന്‍കമിംഗ് കോളുകള്‍ 2017 ഏപ്രില്‍ 1 മുതല്‍ ആസ്വദിക്കാം. മൊബൈല്‍ ഡേറ്റ താരിഫും
ഹോം സര്‍ക്കിളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇനി മുതല്‍ യാതൊരു അധിക ചാര്‍ജും
ഇല്ലാതെ ഇന്ത്യയിലെവിടെയും ലഭിക്കും.
400 ഔട്ട്‌ഗോയിംഗ് മിനിറ്റുകള്‍ വരെയുള്ള
സൗജന്യ മൊത്ത ഉപയോഗം, ദിവസം 100 എസ്‌എംഎസ്, വലിയ അളവില്‍ ഡേറ്റ, അണ്‍ലിമിറ്റഡ്
ഇന്‍കമിംഗ് കോളുകള്‍ എന്നിവയടക്കമുള്ള അന്താരാഷ്‌ട്ര റോമിംഗ് വാല്യു
പായ്‌ക്കുകളുടെ വിപുലമായ നിരയാണ് അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കായി ഐഡിയ ഇപ്പോള്‍
നല്‍കുന്നത്. 1ജിബി, 2ജിബി, 3ജിബി സൗജന്യ ഡേറ്റ, യാത്ര ചെയ്യുന്ന
ഉപഭോക്താക്കള്‍ക്കായി ബില്‍ ഷോക്ക് ഒഴിവാക്കാന്‍ ശരാശരി മൂന്നു രൂപ നിരക്കില്‍ ഒരു
എംബി, തുടങ്ങിയ ഓഫറുകള്‍ക്കൊപ്പവും അന്താരാഷ്‌ട്ര റോമിംഗ് പായ്‌ക്കുകള്‍
ലഭ്യമാണ്.
ചെറിയ വിനോദ യാത്രകള്‍ക്ക് 10 ദിവസത്തെ പായ്‌ക്കും തുടര്‍ച്ചയായ
ബിസിനസ് യാത്രകള്‍ക്കും നീണ്ട നാളത്തെ താമസത്തിനും 30 ദിവസത്തെ പായ്‌ക്കും
ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. മൂല്യത്തിന് വിലകല്‍പ്പിക്കുന്ന
ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന പായ്‌ക്കുകള്‍ 10 ദിവസത്തെ വാലിഡിറ്റിക്ക്
1,199 രൂപ മുതല്‍ ആരംഭിക്കും. 30 ദിവസത്തെ വാലിഡിറ്റിക്ക് 5,999 രൂപ വരെയാണ്
നിരക്ക്. ഇതുവഴി 85 ശതമാനം ലാഭമാണ് അന്താരാഷ്‌ട്ര റോമിംഗ് നിരക്കുകളില്‍
ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
വിനോദത്തിനോ ജോലിക്കായോ വിദേശത്തേക്ക്
യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ യാത്രാ രീതികളും ഡേറ്റ ഉപയോഗ ആവശ്യവും
മനസിലാക്കിയാണ് അന്താരാഷ്‌ട്ര റോമിംഗ് പായ്‌ക്കുകള്‍ തയാറാക്കിയിരിക്കുന്നതെന്ന്
ഐഡിയ സെല്ലുലര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു.
No comments:
Post a Comment