കൊച്ചി: സ്‌നോമാന്‍ ലോജിസ്റ്റിക്‌സ് ലിമിറ്റഡിന്റെ അരൂരിലെ
ശീതീകരിച്ച ഡ്രൈ വെയര്‍ഹൗസ് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായി. ശേഷി
4500 പാലറ്റ് ആണ്. ഇതോടെ കമ്പനിയുടെ മൊത്തം സ്ഥാപിതശേഷി 1,03,000 പാലറ്റ് ആയി
ഉയര്‍ന്നു.
സാധാരണ അന്തരീക്ഷ താപനില മുതല്‍ -25 ഡിഗ്രി വരെ വിവിധ താപ
നിലകളിലുള്ള പത്തു ചേംബറുകള്‍, ഏഴു ഡോക്കുകള്‍, റഫ്രിജിറേറ്റഡ് ട്രക്കുകള്‍ക്കു
പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സ്ഥലം എന്നിവ ശീതീകരണ വെയര്‍ഹൗസില്‍
ലഭ്യമാക്കിയിട്ടുണ്ട്.
സമുദ്രോത്‌പന്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, റെഡി ടു
ഈറ്റ് ഫുഡ്, ഐസ്‌ക്രീം, പാല്‍ ഉത്‌പന്നങ്ങള്‍, മിഠായിയും ബേക്കറി ഉത്‌പന്നങ്ങളും,
പഴം പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍
സൂക്ഷിക്കുവാനും കൈകാര്യം ചെയ്യാനും കയറ്റി അയ്‌ക്കാനുമുള്ള സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത്. ക്വിക്ക് സര്‍വീസ് റെസ്റ്ററന്റ് സൗകര്യമാണ് മറ്റൊരു
സവിശേഷത.
``ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വളരെ വേഗത്തില്‍ തങ്ങളുടെ
വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്കു കഴിയും. ഏറ്റവും
എളുപ്പത്തില്‍ വിതരണം ചെയ്യത്തക്കവിധത്തില്‍ പ്രാദേശിക വിപണികളുമായി മികച്ച ഗതാഗത
ബന്ധവുമുണ്ട്. പോര്‍ട്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ കയറ്റിറക്കുമതി
വളരെ എളുപ്പമായി നിര്‍വഹിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ നിരവധി ഇടപാടുകാര്‍ക്കു ഈ
സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും.'' സ്‌നോമാന്‍ ലോജിസ്റ്റിക്‌സ്
ലിമിറ്റഡ് ഡയറക്‌ടറും സിഇഒയുമായ സുനില്‍ നായര്‍ പറഞ്ഞു.
താപനിയന്ത്രിത
സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക് സേവനം നല്‍കുന്ന രാജ്യത്തെ
മുന്‍നിരകമ്പനികളിലൊന്നാണ് സ്‌നോമാന്‍ ലോജിസ്റ്റിക്‌സ് ലിമിറ്റഡ്. രാജ്യമൊട്ടാകെ
സാന്നിധ്യമുള്ള കമ്പനി സാധ്യതയുള്ള നഗരങ്ങളിലെല്ലാം ശീതീകരിച്ച വെയര്‍ഹൗസ്
ഒരുക്കിവരികയാണ്. മുംബൈ, ചെന്നൈ, ബംഗളരൂ, കൊല്‍ക്കൊത്ത ഉള്‍പ്പെടെ രാജ്യത്തെ
മുന്‍നിര നഗരങ്ങളിലെല്ലാം കമ്പനിക്കു സാന്നിധ്യമുണ്ട്.
No comments:
Post a Comment