കൊച്ചി: ഇന്ത്യയില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി ആലിബാബ ഗ്രൂപ്പ് പുത്തന്‍ ചുവടുവെപ്പിനൊരുങ്ങുന്നു. ഇന്ത്യയില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ ലക്ഷ്യമിട്ട് ആലിബാബ ഗ്രൂപ്പ്. അഞ്ച് കോടി രൂപയാണ് യൂസര്‍ ജനറേറ്റഡ് കണ്ടന്റ് പദ്ധതിയായ വി-മീഡിയ റിവാര്‍ഡ് പ്ലാന്‍ 2.0യ്‌ക്ക് തുടക്കത്തില്‍ മുതല്‍മുടക്കുന്നത്. സ്വയം രൂപപ്പെടുത്തുന്ന കണ്ടന്റ് പ്ലാറ്റ്‌ഫോം രംഗത്ത് മികച്ച വളര്‍ച്ച നേടാനായി ഇന്ത്യയില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്‌ക്ക് ആലിബാബ 200 കോടി രൂപ മുതല്‍മുടക്കും.
ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി ആയിരം എഴുത്തുകാര്‍ക്ക് അവസരം നല്‍കാനാണ് വി-മീഡിയ റിവാര്‍ഡ് പ്ലാന്‍ 2.0 ലക്ഷ്യമിടുന്നത്. യുസി ന്യൂസ് പ്ലാറ്റ്‌ഫോമിലൂടെ പ്രതിമാസം അന്‍പതിനായിരം രൂപ നേടാന്‍ എഴുത്തുകാര്‍ക്ക് ഇതുവഴി അവസരം ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി വി-മീഡിയ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ പാദത്തില്‍ പേജ് വ്യൂവില്‍ 200 മുതല്‍ 350 ശതമാനം വരെ വര്‍ദ്ധനയുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തുടക്കമിട്ട യുസിവെബിന്റെ കണ്ടന്റ് വിതരണ പ്ലാറ്റ്‌ഫോമായ യുസി ന്യൂസ് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്പുകളിലൊന്നായി പേരെടുത്തിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് പ്രതിമാസം സജീവമായ 80 ദശലക്ഷം ഉപയോക്താക്കളാണ് യുസി ന്യൂസിനുള്ളത്.
ഗൂഗിള്‍, യുസിവെബ്, ഫേയ്‌സ്‌ബുക്ക്‌് കാലഘട്ടമാണ് വരാനിരിക്കുന്നതെന്ന് ആലിബാബ മൊബൈല്‍ ബിസിനസ് ഗ്രൂപ്പിന്റെ പ്രസിഡന്റും യുസിവെബ് സഹസ്ഥാപകനുമായ ഹീ സിയാവോപെങ് പറഞ്ഞു.
കൂടുതല്‍ ചെറിയ ദൈര്‍ഘ്യമുള്ള വീഡിയോ അനുബന്ധ കണ്ടന്റ് ലഭ്യമാക്കാനാണ് യുസിവെബ് ലക്ഷ്യമിടുന്നത്. ചെറിയ വീഡിയോകള്‍ക്ക് ഇന്ത്യയില്‍ ഏറെ പ്രചാരം നേടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. �ാവിയില്‍ യുസി ന്യൂസില്‍ മികച്ച കണ്ടന്റ് ലഭ്യമാക്കും. കഴിഞ്ഞ മൂന്നുമാസ കാലയളവില്‍ മാത്രം വീഡിയോ കണ്ടന്റിന്റെ ഉപയോഗം 30 ശതമാനം വര്‍ദ്ധിച്ചിരുന്നു.
No comments:
Post a Comment