കൊച്ചി: വിവിധ മേഖലകളില്‍ അസാമാന്യ പ്രതിഭ
തെളിയിച്ച് തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന മുന്നേറ്റം നടത്തിയ 50
വനിതകളുടെ നേട്ടങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വോഡഫോണ്‍ ഫൗണ്ടേഷന്റെ കോഫി ടേബിള്‍
പുസ്‌തകമായ വിമണ്‍ ഓഫ് പ്യൂര്‍ വണ്ടര്‍ പുറത്തിറക്കി. അരുണ സുന്ദര്‍രാജന്‍, ഇറോം
ശര്‍മ്മിള, ലക്ഷ്‌മി നാരായണ്‍ ത്രിപാഠി, നന്ദിത ദാസ്, ശുഭ മണ്ഡല്‍, ടാനിയ
സച്ച്‌ദേവ് തുടങ്ങി തങ്ങള്‍ നേരിട്ട വെല്ലുവിളികളെ മറി കടന്നു ജീവിത വിജയം
നേടിയവരെയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. അവരുടെ ഉറച്ച വ്യക്തിത്വവും കഴിവും
ധീരതയും വിവരിക്കുമ്പോള്‍ ഇതിലൂടെ തെളിഞ്ഞു വരുന്നത് ഇന്ത്യയിലെ അറിയപ്പെടാത്ത
വനിതാ പോരാളികളുടെ മുഖങ്ങളാണ്. അന്താരാഷ്‌ട്ര വനിതാ വാരാചരണത്തിന്റെ കൂടി
പശ്ചാത്തലത്തിലാണ് വോഡഫോണ്‍ ഫൗണ്ടേഷന്റെ കോഫി ടേബിള്‍ പുസ്‌തകത്തിന്റെ നാലാമതു
പതിപ്പു പുറത്തിറക്കിയത്. വോഡഫോണ്‍ ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ സുനില്‍
സൂദ് ചടങ്ങില്‍ സംബന്ധിച്ചു. ആദ്യ മൂന്നു പതിപ്പുകളുടെ വിജയത്തിനു പിന്നാലെ എത്തിയ
നാലാമത്തെ പതിപ്പില്‍ ആദ്യ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലെ
നിരവധി മുന്നേറ്റങ്ങളും അവതരിപ്പിക്കുന്നുണ്ട്. നഗര, ഗ്രാമീണ മേഖലകളില്‍ നിന്നും
വൈവിദ്ധ്യമാര്‍ന്ന സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നും ജീവിതത്തിന്റെ
വിവിധ തുറകളില്‍ നിന്നുമുള്ളവരെയാണിങ്ങനെ അവതരിപ്പിക്കുന്നത്.
ലിംഗ അസമത്വം
എന്നത് നമ്മുടെ രാജ്യത്തെ പ്രധാന വെല്ലുവിളിയാണെന്നും മൊബൈല്‍ സാങ്കേതിക
വിദ്യയക്ക് ഇതു മറി കടക്കുന്നതില്‍ ശക്തമായ പങ്കു വഹിക്കാനാവുമെന്നാണു തങ്ങള്‍
വിശ്വസിക്കുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത വോഡഫോണ്‍ ഇന്ത്യ എം.ഡി.യും
സി.ഇ.ഒ.യുമായ സുനില്‍ സൂദ് ചൂണ്ടിക്കാട്ടി. സ്‌ത്രീ ശാക്തീകരണത്തിന്റെ
കാര്യത്തില്‍ തങ്ങള്‍ക്ക് എന്നും പ്രതിബദ്ധതയുണ്ടെന്നും തൊഴില്‍ ദാതാവെന്ന
നിലയില്‍ തങ്ങള്‍ തുല്യ അവസരമാണു ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ
ഉന്നമനത്തിനായി എന്നും ശ്രമങ്ങള്‍ നടത്തുന്ന തങ്ങള്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള
വളര്‍ച്ചയ്‌ക്കായും നിരവധി സംഭാവനകള്‍ നല്‍കുന്നുണ്ട്. വിവിധ മേഖലകളില്‍ ജീവിത
നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായം നല്‍കിയ ധൈര്യശാലികളായ വനിതകളെ
അവതരിപ്പിച്ച് മറ്റുള്ളവര്‍ക്കു പ്രചോദനം ഏകാനാണ് വിമണ്‍ ഓഫ് പ്യൂര്‍ വണ്ടര്‍
പരമ്പര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ക്രിയാത്മക
മാറ്റത്തിന് ഇന്ത്യന്‍ വനിതകള്‍ നല്‍കിയ സംഭാവനയെ അംഗീകരിക്കാനാണ് വിമണ്‍ ഓഫ്
പ്യൂര്‍ വണ്ടര്‍ പരമ്പരയിലൂടെ വോഡഫോണ്‍ ഫൗണ്ടേഷന്‍ ശ്രമിക്കുന്നതെന്ന് വോഡഫോണ്‍
ഇന്ത്യയുടെ റെഗുലേറ്ററി, എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് ആന്റ് സി.എസ്.ആര്‍.
ഡയറക്‌ടര്‍ പി. ബാലാജി ചൂണ്ടിക്കാട്ടി.
കഴിവു തെളിയിച്ച വനിതകളുടെ അറിയാതെ
പോകുന്ന കഥകള്‍ വിവരിച്ചു കൊണ്ട് 2013 ലാണ് വിമണ്‍ ഓഫ് പ്യൂര്‍ വണ്ടറിന്റെ ആദ്യ
പതിപ്പ് പുറത്തിറക്കിയത്. റോളി ബുക്‌സ് പുറത്തിറക്കിയ വിമണ്‍ ഓഫ് പ്യൂര്‍
വണ്ടര്‍ പ്രമുഖ പുസ്‌തക ശാലകളിലും ഫ്‌ളിപ്‌കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും
ലഭ്യമാണ്. കണക്‌ടഡ് ഷി കാന്‍ എന്ന സന്ദേശവുമായി മാര്‍ച്ച് ആറു മുതല്‍ പത്തു വരെ
വോഡഫോണ്‍ ഇന്ത്യ വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടികളും ആഘോഷങ്ങളും
സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment