Monday, March 13, 2017

കൂടുതല്‍ ഉല്‍പന്നങ്ങളുമായി മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍




കൊച്ചി : പ്രമുഖ ബ്രിട്ടീഷ്‌ ക്ലോത്തിംഗ്‌ റീട്ടെയ്‌ലറായ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിന്റെ ഉല്‍പന്നങ്ങള്‍ ഇനി ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ ഇന്ത്യയിലും (www.amazon.in) ലഭ്യം. രാജ്യത്തെവിടെനിന്നും കമ്പനിയുടെ എല്ലാവിധ വസ്‌ത്രങ്ങളും സൗന്ദര്യവര്‍ധക വസ്‌തുക്കളും ഇനി ഓണ്‍ലൈനിലൂടെ വാങ്ങാം. തൃശ്ശൂര്‍ ശോഭാസിറ്റി മാളിലും കൊച്ചിയില്‍ ലുലുമാളിലുമാണ്‌ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിന്റെ പ്രധാന ഷോറൂമുകള്‍.
വിമന്‍സ്‌വെയര്‍, ലിംഗറി, മെന്‍സ്‌വെയര്‍, കിഡ്‌സ്‌വെയര്‍ എന്നീ വിഭാഗങ്ങളിലായി ആയിരത്തോളം ഉത്‌പന്നങ്ങള്‍ ആമസോണിലെ www.amazon.in/marks&spencer പേജില്‍ നല്‍കിയിട്ടുണ്ട്‌. മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിന്റെ സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും ആമസോണിലൂടെ തെരഞ്ഞെടുക്കാം.
സ്‌ത്രീകളുടെ മനം കവരുന്ന പൂക്കള്‍ നിറഞ്ഞ വസ്‌ത്രങ്ങള്‍ സ്‌പ്രിങ്‌ ശ്രേണിയിലുണ്ട്‌. നിലവാര മികവുകൊണ്ടും പുതുമകൊണ്ടും പേരെടുത്ത മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സേഴ്‌സിന്റെ അടിവസ്‌ത്രങ്ങളുടെ വിപുലമായ ശേഖരവും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ബ്രാകള്‍, നിക്കറുകള്‍, ഷേപ്പ്‌ നല്‍കുന്ന വസ്‌ത്രങ്ങള്‍, നിശാവസ്‌ത്രങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായ വര്‍ണ്ണങ്ങളിലും ഡിസൈനുകളിലും ലഭിക്കും. 
പുരുഷന്മാര്‍ക്കായി കാഷ്വല്‍, ഫോര്‍മല്‍ വസ്‌ത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഒരുക്കിയിട്ടുണ്ട്‌. കുട്ടികള്‍ക്കും. 
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഏറെ സൗകര്യപ്രദമായി ഉത്‌പന്നങ്ങള്‍ വാങ്ങുന്നതിന്‌ അവസരമൊരുക്കാന്‍ ആമസോണ്‍ ഇന്ത്യയിലെ സാന്നിധ്യം സഹായിക്കുമെന്ന്‌ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ റിലയന്‍സ്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ വേണു നായര്‍ പറഞ്ഞു. 
2001-ലാണ്‌ പ്രമുഖ വസ്‌ത്രനിര്‍മാണ ബ്രാന്‍ഡായ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ ഇന്ത്യയിലെത്തിയത്‌. 2008 ഏപ്രിലില്‍ റിലയന്‍സ്‌ റീട്ടെയിലുമായി സംയുക്ത സംരംഭത്തിലേര്‍പ്പെട്ട്‌ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ റിലയന്‍സ്‌ ഇന്ത്യ െ്രെപവറ്റ്‌ ലിമിറ്റഡ്‌ രൂപീകരിച്ചു. 
നിലവില്‍ ഇന്ത്യയിലെ 27 പ്രധാന നഗരങ്ങളിലായി 56 സ്‌റ്റോറുകള്‍ മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സറിനുണ്ട്‌. മിന്ത്ര, അജിയോ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ്‌ സൈറ്റുകളിലും മാര്‍ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...