കൊച്ചി : ആഗോള ജനപ്രിയ ബ്രാന്‍ഡായ പോളറൈസ്‌ഡ് ലെന്‍സുകളുടെ നിര്‍മാതാക്കളായ പോളറോയ്‌ഡ് ഐ വെയര്‍, തങ്ങളുടെ ബ്രാന്‍ഡ് അബാസഡറായി പ്രമുഖ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയെ നിയമിച്ചു.
പോളറോയ്‌ഡ് ബ്രാന്‍ഡിന്റെ 80-ാം വാര്‍ഷികമാണ് ഇക്കൊല്ലം. 80 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രാന്‍ഡിനൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനുഷ്‌ക ശര്‍മ്മ പറഞ്ഞു.
കൂള്‍ ഡിസൈനും പ്രവര്‍ത്തനക്ഷമതയുമാണ് പോളറോയ്‌ഡിന്റെ പുതിയ ആശയത്തിന്റെ അടിസ്ഥാനം. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന, മനോഹരമായി രൂപകല്‍പ്പന ചെയ്‌ത ഐവെയറുകള്‍ മുടക്കുന്ന പണത്തിന് ഉയര്‍ന്ന മൂല്യം നല്‍കുന്നതോടൊപ്പം ബ്രാന്‍ഡിന്റെ സവിശേഷ പോളറെസ്‌ഡ് ലെന്‍സുകള്‍ വഴി 100 ശതമാനം അള്‍ട്രാ വയലറ്റ് രശ്‌മികളില്‍ നിന്നു സംരക്ഷണവും സാധ്യമാക്കുന്നു.
സവിശേഷവും സംതൃപ്‌തവുമായ ദൃശ്യാനുഭൂതി ഉറപ്പുനല്‍കുന്ന ഗ്ലെയറില്ലാത്ത, നിറങ്ങളുടെയും പ്രകാശത്തിന്റെയും കാഴ്‌ച, ഗ്ലാസുകള്‍ വയ്‌ക്കുന്ന നിമിഷം മുതല്‍ തന്നെ അനുഭവപ്പെടും. വക്രതയില്ലാത്ത മികച്ച കാഴ്‌ചയും വര്‍ധിച്ച കോണ്‍ട്രാസ്റ്റും കണ്ണുകള്‍ക്ക് ആയാസക്കുറവും സാധ്യമാക്കുന്ന അള്‍ട്രാസൈറ്റ് ലെന്‍സുകളാണ് എല്ലാ പോളറോയ്‌ഡ് സണ്‍ഗ്ലാസുകളിലും ഉപയോഗിക്കുന്നത്.
No comments:
Post a Comment