Monday, March 13, 2017

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഭീഷണിയല്ല, അവസരമാണ്‌-അശോക്‌ സൂത

കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്‌മെന്റ്‌ കണ്‍വെന്‍ഷന്‍ സമാപനസമ്മേളനം പ്രമുഖ ഐടി- മാനെജ്‌മെന്റ്‌ വിദഗ്‌ധനും ഹാപ്പിനെസ്‌ മൈന്‍ഡ്‌ ടെക്‌നോളജീസ്‌ ചെയര്‍മാനുമായ അശോക്‌ സൂത ഉദ്‌ഘാടനം ചെയ്യുന്നു. വിവേക്‌ കൃഷ്‌ണ ഗോവിന്ദ്‌, മാത്യു ഉറുമ്പത്ത്‌, ഫിര്‍ദോസ്‌ വന്ദേര്‍വാല, ടി.ജെ. റാഫേല്‍, ആര്‍. മാധവ്‌ ചന്ദ്രന്‍ എന്നിവര്‍ സമീപം





കൊച്ചി: രാജ്യത്തുണ്ടാകുന്ന സാങ്കേതിക വികാസങ്ങളും പുതിയ കണ്ടെത്തലുകളും ആര്‍ക്കും ഭീഷണിയല്ലെന്നും അവ പുതിയ അവസരങ്ങള്‍ തുറക്കുകയാണെന്നും പ്രമുഖ ഐടി- മാനെജ്‌മെന്റ്‌ വിദഗ്‌ധനും ഹാപ്പിനെസ്‌ മൈന്‍ഡ്‌ ടെക്‌നോളജീസ്‌ ചെയര്‍മാനുമായ അശോക്‌ സൂത. കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്‌മെന്റ്‌ കണ്‍വെന്‍ഷനില്‍ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങളെ ആരും ഭയപ്പെടേണ്ടതില്ല. യന്ത്രമനുഷ്യരെയാണു പ്രമുഖ കമ്പനികള്‍ ഇപ്പോള്‍ മനുഷ്യരേക്കാളധികം ഉപയോഗപ്പെടുത്തുന്നത്‌. മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി തന്നെ സാങ്കേതികവിദ്യാ വികാസത്തില്‍ അധിഷ്‌ഠിതമാണ്‌. പുതുതായി രൂപപ്പെടുന്ന സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുക എന്നതാണു പ്രധാനം.
ബിസിന്‌സ രംഗത്തു പുതിയ ആശയങ്ങള്‍ വരണം, വലിയ പദ്ധതികള്‍ ആലോചിക്കണം, പുതിയ ബിസിനസ്‌ മോഡലുകള്‍ വേണം, മത്സരം വര്‍ധിക്കുമ്പോള്‍ സ്വയം സജ്ജരാകണം, വിശ്യാസ്യത വേണം- അദ്ദേഹം നിര്‍ദേശിച്ചു.
അമെരിക്കന്‍ നയം മാറ്റം, യൂറോപ്പിലെ സാമ്പത്തികമാന്ദ്യം, പല രാജ്യങ്ങളിലെയും കുടിയേറ്റ പ്രശ്‌നങ്ങള്‍, ചൈനയുടെ സാമ്പത്തികരംഗത്തെ ഇടിവ്‌, എണ്ണവിലയിലെ അനിശ്ചിതത്വം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക- വ്യവസായ- ബിസിനസ്‌ മേഖലകളെ സാരമായി ബാധിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ ടാറ്റ പവര്‍ മുന്‍ എംഡിയും എഐഎംഎ മുന്‍ പ്രസിഡന്റുമായ ഫിര്‍ദോസ്‌ വന്ദേര്‍വാല ചൂണ്ടിക്കാട്ടി. ഇന്നു പുറത്തുവരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം രാജ്യത്തിന്റെ മൊത്തം നയങ്ങളെയും ബാധിച്ചേക്കാം. എങ്കിലും വിദേശരാജ്യങ്ങളുമായുള്ള നല്ല ബന്ധം, ജിഎസ്‌ടി, സബ്‌സിഡി നയം, ഡിജിറ്റല്‍ സാമ്പത്തികരംഗം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇന്ത്യയ്‌ക്ക്‌ അനുകൂലമായ സാഹചര്യം ഒരുക്കുന്നു- അദ്ദേഹം പറഞ്ഞു.
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സീനിയര്‍ ജനറല്‍ മാനേജര്‍ ടി.ജെ. റാഫേല്‍ ആശംസകള്‍ നേര്‍ന്നു. കെഎംഎ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്‍ സംഘാടകസമിതി ചെയര്‍മാന്‍ വിവേക്‌ കൃഷ്‌ണ ഗോവിന്ദ്‌ സ്വാഗതവും കെഎംഎ ആര്‍. മാധവ്‌ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 
എംഫാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. പി. മുഹമ്മദലി, സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ സിഎംഡി എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌, ഡോ. അനുരാധ ബല്‍റാം, ഉല്ലാസ്‌ കമ്മത്ത്‌, നസ്‌നീന്‍ ജഹാംഗീര്‍, അനുബ സിന്‍ഹ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

ഫോട്ടോ-

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...