Monday, March 13, 2017

മോജോ- ബോണ്‍ ഫോര്‍ ദി റോഡ്‌ പുസ്‌തകം മഹീന്ദ്ര ടൂ വീലേഴ്‌സ്‌ പുറത്തിറക്കി




കൊച്ചി: മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ `300 സിസി' ടൂറര്‍ മഹീന്ദ്ര മോജോ'യുടെ ജനനം മുതല്‍ നിരത്തില്‍ എത്തിയതും അതിനുശേഷവുമുള്ള കഥ പറയുന്ന പുസ്‌തകം `മോജോ- ബോണ്‍ ഫോര്‍ ദി റോഡ്‌' കമ്പനി പുറത്തിറക്കി.
മോജോ ഉടമസ്ഥരുടെ ( മോജോ ട്രൈബ്‌സ്‌മാന്‍ എന്നും അറിയപ്പെടുന്നു) സാഹസികതയുടെ ഓര്‍മകളും അവരുടെ മോജോയിലെ യാത്രയുടെ അനഭവം കൂടി പങ്കുവയ്‌ക്കുന്നതാണ്‌ ഈ പുസ്‌തകം.
`` മഹീന്ദ്ര ടൂവിലേഴ്‌സ്‌ പ്രമീയം വിഭാഗത്തില്‍ നിരത്തിലിറക്കിയ ആദ്യത്തെ മോട്ടോര്‍സൈക്കിളാണ്‌ മോജോ. ഇതിനു ലഭിച്ച പ്രതികരണം വളരെ വലുതാണ്‌. ഏറ്റവും വിശ്വാസ്യതയുള്ള ടൂറര്‍ എന്നു ഉപഭോക്താക്കളുടെ ഇടയില്‍ പെട്ടെന്നു തന്നെ പേരെടുക്കുവാന്‍ മോജോയ്‌ക്കു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്‌ മോജോയുടെ തുടക്കം മുതലുള്ള യാത്ര പുസ്‌തക രൂപത്തിലാക്കുവാന്‍ തീരുമാനിച്ചത്‌.'' മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡ്‌ സിഇഒ വിനോദ്‌ സഹായ്‌ പറഞ്ഞു.
``മോജോയുടെ കാര്യത്തില്‍ വളരെ സവിശേഷമായ വിപണന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌ ഉപഭോക്താവാണ്‌ ഈ വിപണന തന്ത്രത്തിന്റെ മുഖ്യകേന്ദ്രം. മോജോ ട്രൈപ്‌ എന്ന പ്ലാറ്റ്‌ഫോമില്‍ പുതിയൊരു ബൈക്ക്‌ സംസ്‌കാരം ഉണ്ടാക്കുവാനാണ്‌ തങ്ങള്‍ ശ്രമിച്ചത്‌. വളരെപ്പെട്ടെന്നുതന്നെ മോജോ ട്രൈബ്‌ രാജ്യത്തൊട്ടാകെ പടരുന്നതാണ്‌ കണ്ടത്‌. മലകളില്‍, തീരപ്രദേശങ്ങളില്‍, കാടുകളില്‍, മരുഭൂമികളില്‍ സംഘടിപ്പിച്ച റൈഡുകളില്‍ മോജോ ട്രൈബുകള്‍ സജീവമായി പങ്കെടുക്കുന്നതാണ്‌ കണ്ടത്‌. ഈ പുസ്‌തകം മോജോ ഉടമസ്ഥര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്‌. ഈ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ അംബാസഡര്‍മാരാണ്‌ ഇതിന്റെ ഉടമസ്ഥര്‍. അവരുടെ ഈ പാഷന്‍ ഈ ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിക്കും.'' മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡിന്റെ സെയില്‍സ്‌, മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പ്രോഡക്‌ട്‌ പ്ലാനിംഗ്‌ സീനിയര്‍ ജനറല്‍ മാനേജര്‍ നവീന്‍ മല്‍ഹോത്ര പറഞ്ഞു. 
2015-16 കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച ബൈക്കുകളിലൊന്നായി കണക്കാക്കുന്ന മഹീന്ദ്ര മോജോയ്‌ക്ക്‌ എട്ട്‌ അവാര്‍ഡുകളാണ്‌ ഈ കാലയളവില്‍ ലഭിച്ചത്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...