Monday, March 13, 2017

കൂടുതല്‍ വേനല്‍ക്കാല സര്‍വീസുകളുമായി ജെറ്റ്‌ എയര്‍വേസ്‌




കൊച്ചി: വേനലവധി മുന്നില്‍ കണ്ട്‌ ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ്‌ എയര്‍വേസ്‌ ആഭ്യന്തര നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്തി അതിഥികള്‍ക്ക്‌ കൂടുതല്‍ കണക്‌റ്റീവിറ്റിക്കുള്ള അവസരമൊരുക്കുന്നു. മെട്രോ നഗരങ്ങള്‍ക്കിടയിലും രണ്ടാംകിട പട്ടണങ്ങള്‍ക്കിടയിലും കൂടുതല്‍ സര്‍വീസുകള്‍ നടത്തി അതിഥികള്‍ക്ക്‌ സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ അവസരമൊരുക്കുകയാണ്‌ ജെറ്റ്‌ എയര്‍വേസ്‌ ലക്ഷ്യമിടുന്നത്‌. ഈ വേനലില്‍ ദിവസവും 650 സര്‍വീസുകളാണ്‌ ജെറ്റ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. 
പുതുക്കിയ വേനല്‍ ഷെഡ്യൂള്‍ അനുസരിച്ച്‌ മധുര, ബഗ്‌ദോഗ്ര, മുംബൈ എന്നിവയെ ബന്ധിപ്പിച്ച്‌ നേരിട്ട്‌ സര്‍വീസുണ്ടാകും. ഇതോടെ രാജ്യത്തിന്റെ ധനകാര്യ തലസ്ഥാനത്തെ രണ്ടു പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിച്ച്‌ നോണ്‍-സ്റ്റോപ്‌ ഫ്‌ളൈറ്റ്‌ ഒരുക്കുന്ന ആദ്യ എയര്‍ലൈനാകും ജെറ്റ്‌. അതുപോലെ തന്നെ ജയ്‌പൂര്‍ പിങ്ക്‌ സിറ്റിയെ ചണ്ഡിഗഢുമായും ഡെറാഡൂണിനെ ശ്രീനഗറുമായും ബംഗളൂരുവിനെ കോഴിക്കോടുമായും ബന്ധിപ്പിച്ച്‌ നോണ്‍ സ്റ്റോപ്‌ സര്‍വീസുകളുണ്ടാകും. ബംഗളൂരുവിനെ ന്യൂഡല്‍ഹി വഴി ലക്‌നൗവുമായും മുംബൈയെ ഡെറാഡൂണ്‍ വഴി ശ്രീനഗറുമായും ബന്ധിപ്പിക്കുന്നു. 
സഞ്ചാരികള്‍ക്ക്‌ ഡാര്‍ജീലിങ്‌, സിക്കിം തുടങ്ങിയ മനോഹര ലക്ഷ്യ കേന്ദ്രങ്ങളിലേക്കുള്ള കിഴക്കേ ഇന്ത്യയില പ്രധാന കവാടമാണ്‌ ബഗ്‌ദോഗ്ര. രാജ്യത്തെ പ്രമുഖ പുണ്യ സ്ഥലങ്ങളിലൊന്നാണ്‌ മധുര. തീര്‍ത്ഥാടന-ടൂറിസം ട്രാഫിക്ക്‌ മുന്നില്‍ കണ്ടാണ്‌ പുതിയ സര്‍വീസുകള്‍.
ബംഗളൂരു-കോഴിക്കോട്‌ ഫ്‌ളൈറ്റ്‌ സമയക്രമം- ബംഗളൂരുവില്‍ നിന്നും ഉച്ചയ്‌ക്കു 1.15ന്‌ പുറപ്പെട്ട്‌ 2.30ന്‌ കോഴിക്കോട്‌ എത്തും. കോഴിക്കോട്‌ നിന്നും റിട്ടേണ്‍ ഫ്‌ളൈറ്റ്‌ 2.55ന്‌ പുറപ്പെട്ട്‌ 4.05ന്‌ ബംഗളൂരുവില്‍ എത്തും.
അതിഥികള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദവും തെരഞ്ഞടുക്കാന്‍ കൂടുതല്‍ അവസരവും നല്‍കുന്ന തരത്തിലാണ്‌ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ കമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ്‌ ഷണ്‍മുഖം പറഞ്ഞു. 
അംഗീകൃത റൂട്ടുകളില്‍ തിരക്കേറുന്നത്‌ കണക്കിലെടുത്ത്‌ നിലവിലെ റൂട്ടുകളില്‍ 12 സര്‍വീസുകള്‍ കൂട്ടിയിട്ടുണ്ട്‌. മുംബൈ-ഗോവ, ഡല്‍ഹി-ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള ഏഴാമത്തെ ഡെയ്‌ലി ഫ്‌ളൈറ്റ്‌ ഉള്‍പ്പടെയാണിത്‌. ചെന്നൈ-തിരുച്ചിറപ്പള്ളി റൂട്ടില്‍ നാലാമത്തെ സ്ഥിരം ഫ്‌ളൈറ്റും ഡല്‍ഹി-ഭോപാല്‍ റൂട്ടില്‍ രണ്ടാമത്തെ സ്ഥിരം ഫ്‌ളൈറ്റും ആരംഭിക്കും. ഡല്‍ഹി-പാട്‌ന റൂട്ടില്‍ രണ്ട്‌ അധിക സര്‍വീസുകള്‍ കൂടി ആരംഭിക്കും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...