കൊച്ചി :
ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വിപണിയായ ംംം.ലയമ്യ.ശി, 12-ാം വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി 65 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 10 കോടി ഉല്‍പന്നങ്ങളാണ് ഇബേയില്‍
ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആനുകൂല്യങ്ങളും ഇളവുകളും മാര്‍ച്ച് 23 വരെ
ലഭ്യമാണ്.
5.6 ദശലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇബേയില്‍ ഉള്ളത്.
സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് 57 ശതമാനം വരെ ഇളവുകളാണ് ഇബേ
പ്രഖ്യാപിച്ചിരിക്കുന്നത്. നവീകരിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം
ഇളവുകളും.
വസ്‌ത്രങ്ങള്‍ക്കും, സുഗന്ധദ്രവ്യങ്ങള്‍ക്കും, പാദരക്ഷകള്‍ക്കും,
ഗൃഹാലങ്കാര വസ്‌തുക്കള്‍ക്കും 60 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി സംഘടിപ്പിക്കുന്ന കോന്‍ ബനേഗ ചാമ്പ്യന്‍ മത്സരത്തിലൂടെ കാറും ആപ്പിള്‍
ഐ-ഫോണും നേടാന്‍ അവസരം ഉണ്ട്. മൊത്തം 65 ശതമാനം വരെയാണ് ഇളവുകളും
ഡിസ്‌കൗണ്ടുകളും.
കഴിഞ്ഞ 12 വര്‍ഷത്തെ ഉപഭോക്തൃ ബന്ധം കൂടുതല്‍ ഊട്ടി
ഉറപ്പിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഇബേ മാര്‍ക്കറ്റിംഗ് ഡയറക്‌ടര്‍
ശിവാനി സൂരി പറഞ്ഞു.
ഐസിഐസിഐ, സിറ്റി ബാങ്ക്, എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്
കാര്‍ഡ് എന്നിവ ഉപയോഗിച്ച് സാധനങ്ങള്‍ തവണ വ്യവസ്ഥയിലും വാങ്ങാം. എല്ലാ
ഇടപാടുകള്‍ക്കും ഇബേയുടെ റീഫണ്ട്-റീപ്ലേയ്‌സ്‌മെന്റ് ഗാരന്റിയുമുണ്ട്
No comments:
Post a Comment