ഡല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പരിഷ്‌കരിച്ച ഔഡി ക്യു3 എസ്‌യുവി ഇന്ത്യയില്‍ വിപണിയിലെത്തി. പുതിയ ഫീച്ചറുകളും പുതിയ എഞ്ചിന്‍ സാധ്യതകളുമായാണ് പരിഷ്‌കരിച്ച മോഡല്‍ ഇറങ്ങുന്നത്.
2.0 ടിഡിഐ ക്വാട്രോ എഞ്ചിന് 184 കുതിരശക്തി ഊര്‍ജം ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് വെറും 7.9 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുണ്ട് പരിഷ്‌കരിച്ച ഔഡി ക്യു3 എസ് യു വിക്ക്. ഇതിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം ആരംഭവില 34.2 ലക്ഷം രൂപയാണ്.
വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഔഡി ക്യു3യില്‍ നിരന്തര പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു. പരിഷ്‌കരിച്ച ഔഡി ക്യു3 എസ് യു വി, ഔഡി കുടുംബത്തിലേക്ക് കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment