Thursday, March 16, 2017

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി വെല്ലുവിളി: കേന്ദ്ര ധനമന്ത്രി



ന്യൂഡല്‍ഹി:
ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തികള്‍ കൈകാര്യം ചെയ്യുന്നത്‌ വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നും നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നിഷ്‌ക്രിയ ആസ്‌തികള്‍ കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. ഉരുക്ക്‌, ഊര്‍ജ്ജം, അടിസ്ഥാനസൗകര്യം, ടെക്‌സ്റ്റൈല്‍ തുടങ്ങിയ മേഖലകളിലെ ചില കോര്‍പ്പറേറ്റുകളാണ്‌ നിഷ്‌ക്രിയ ആസ്‌തിയുടെ പ്രധാന കാരണക്കാരെന്നും കേന്ദ്ര ധനവകുപ്പുമായി ബന്ധപ്പെട്ട ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനെ നേരിടാന്‍ ഓരോ മേഖലയും അടിസ്ഥാനപ്പെടുത്തിയുള്ള നടപടികള്‍ ഗവണ്‍മെന്റ്‌ സ്വീകരിക്കുന്നുണ്ട്‌. വിവിധ ബാങ്കുകള്‍ റഫര്‍ ചെയ്‌ത കേസുകളെ സംബന്ധിച്ച മേല്‍നോട്ടത്തിന്‌ ആര്‍ബിഐയും ഒരു സമിതിയെ നിയമിച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി പറഞ്ഞു. അത്തരം കൂടുതല്‍ സമിതികള്‍ ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...