തൃശൂര്‍
് ആഗോള പ്രശസ്‌ത അമേരിക്കല്‍ ബര്‍ഗര്‍ ചെയിന്‍ ആയ ബര്‍ഗര്‍ കിങ് തൃശൂര്‍ ശോഭ സിറ്റി മാളില്‍ തൃശൂരിലെ ആദ്യ പതാക വാഹക സ്‌റ്റോര്‍ ആരംഭിക്കും. ബര്‍ഗര്‍ കിങിന്റെ ഇന്ത്യയിലെ 87 മതു സ്‌റ്റോര്‍ ആണ് തൃശൂരില്‍ ആരംഭിക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ജെയ്‌പൂര്‍, മുംബൈ, നാസിക്, പൂനെ, ബെഗലൂരു, ചെന്നൈ, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളിലായി ബര്‍ഗര്‍ കിങ് റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാപറിന്റെ പേരില്‍ ഏറെ പ്രശസ്‌തമായ ബര്‍ഗര്‍ കിങ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വെജിറ്റേറിയന്‍. ചിക്കന്‍, മട്ടണ്‍ രൂപഭേദങ്ങളാവും അവതരിപ്പിക്കുക. ബി.കെ. വെഗ്ഗി, ക്രിപ്‌സി വെജ്, പനീര്‍ കിങ് മെല്‍റ്റ്‌് തുടങ്ങിയ മറ്റനവധി വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ് അവതരിപ്പിക്കുന്നുണ്ട്. ലിപ് സ്‌്‌മാഗിങ് ചിക്കന്‍ തന്തൂര്‍ ഗ്രില്‍ ബര്‍ഗര്‍, ചിക്കന്‍ കീമ ബര്‍ഗര്‍ തുടങ്ങി വിപണിയില്‍ എവിടേയും പ്രിയങ്കരമായ നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയും ഇവിടെ ലഭ്യമായവയില്‍ ഉള്‍പ്പെടുന്നു.
ഭക്ഷ്യ സുരക്ഷയും വൃത്തിയും സംബന്ധിച്ച സുവര്‍ണ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കുന്ന ബര്‍ഗര്‍ കിങ് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളും വിഭാഗങ്ങളും അടുക്കളയില്‍ വേര്‍തിരിച്ചു മുന്നോട്ടു പോകുന്നതില്‍ കര്‍ശനമായ പ്രതിബദ്ധതയാണു പാലിക്കുന്നത്.
ചൈനീസ് രീതിയുമായി ബന്ധപ്പെടുത്തി ഹൃസ്വകാലത്തേക്ക് അവതരിപ്പിക്കുന്ന ഷാങ്‌ഹായ് വാപര്‍, മറ്റ് ആഗോള പ്രിയ ഇനങ്ങള്‍, പ്രാദേശികമായി താല്‍പ്പര്യമുള്ള ഹൈ െ്രെഫകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഗുണകരമായ രീതിയില്‍ കോംബോ െ്രെപസിങും ബര്‍ഗര്‍ കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത ബര്‍ഗറുകള്‍ അടങ്ങിയ കിങ് സേവ്‌ഴ്‌സ് വിഭാഗത്തില്‍ 29 രൂപ മുതലുള്ളവ ഉപഭോക്താക്കള്‍ക്കു ലഭ്യമാണ്.
തങ്ങളുടെ വികസന പദ്ധതിയില്‍ എന്നുമുണ്ടായിരുന്ന പട്ടണമാണ് തൃശൂര്‍ എന്നും തൃശൂരിലെ ആദ്യ സ്‌റ്റോര്‍ ആരംഭിക്കാന്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്നും ബര്‍ഗര്‍ കിങ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രാജീവ് വര്‍മന്‍ പറഞ്ഞു. നിരവധി പുതുമകളുമായാണ് തൃശൂരിലെ തങ്ങളുടെ ആദ്യ സ്‌റ്റോര്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment