Wednesday, June 21, 2017

സാംസംഗ്‌ ഗാലക്‌സി ടാബ്‌ എസ്‌3 ഇന്ത്യന്‍ വിപണിയില്‍




കൊച്ചി: സാംസംഗ്‌ ഇലക്‌ട്രോണിക്‌സ്‌ വിവിധോദ്ദേശ്യ ഗാലക്‌സി ടാബ്‌ എസ്‌3 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വില 47,990 രൂപ. കറുപ്പ്‌, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും.
ജൂലൈ 31 വരെ പ്രത്യേക ലോഞ്ച്‌ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്‌. അടുത്ത 12 മാസത്തിനുള്ളില്‍ 990 രൂപയുടെ സ്‌ക്രീന്‍ റീപ്‌ളേസ്‌മെന്റ്‌ സൗജന്യമായി ചെയ്‌തുതരും. കൂടാതെ റിലയന്‍സ്‌ ജിയോയുടെ ഡബിള്‍ ഡേറ്റ ഓഫര്‍ (28 പ്ലസ്‌28 ജിബി ഡാറ്റ) 309 രൂപയ്‌ക്കു ലഭിക്കും. ഇതിന്‌ അടുത്ത ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടായിരിക്കും.
മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയ്‌ക്കായി കൂടുതല്‍ നിലവാരമുള്ള എസ്‌ പെന്‍, പെട്ടെന്നു ചാര്‍ജ്‌ ചെയ്യാന്‍ സാധിക്കുന്ന 6000 എംഎഎച്ച്‌ ബാറ്ററി, എകെജി ട്യൂണ്‍ഡ്‌ ക്വാദ്‌ സ്‌പീക്കര്‍, 9.7 ഇഞ്ച്‌ എച്ച്‌ഡിആര്‍ ഡിസ്‌പ്ലേ എന്നിവയോടുകൂടിയാണ്‌ പുതിയ ടാബ്‌ വിപണിയില്‍ എത്തിച്ചിട്ടുള്ളത്‌. മികച്ച കാഴ്‌ച നല്‍കുന്ന ഈ ടാബിന്റെ കനം ആറു മില്ലിമീറ്ററും ഭാരം 434 ഗ്രാമുമാണ്‌.
ഉയര്‍ന്ന ഗുണമേ�യുള്ള വീഡിയോ, ഗെയിമിംഗ്‌ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്‌ ഗാലക്‌സി ടാബ്‌ എസ്‌3. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 820 പ്രോസസര്‍, 4ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഇവയുടെ സവിശേഷതകളാണ്‌. ആന്‍ഡ്രോയിഡ്‌ 7.0 നൗഗറ്റിലാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. 
പന്ത്രണ്ടു മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്‌ സാധിക്കുന്ന ഈ ടാബില്‍ 13 എംപി ഓട്ടോ ഫോക്കസ്‌ റിയര്‍ കാമറയും 5 എംപി ഫ്രണ്ട്‌ കാമറയുമുണ്ട്‌. പോഗോ കീബോര്‍ഡ്‌ ഉപയോഗിക്കാന്‍ സാധിക്കും.
ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുണ്ടാക്കിയിട്ടുള്ള ഈ വിവിധോദ്ദേശ്യ ഗാലക്‌സി ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവമാണ്‌ പകരുകയെന്ന്‌ സാംസംഗ്‌ ഇന്ത്യയുടെ മൊബൈല്‍ ബിസിനസ്‌ ഡയറക്‌ടര്‍ വിശാല്‍ കൗള്‍ പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...