ബൈജൂസിന്റെ പങ്കാളിത്തത്തോടെ
കൊച്ചി : മുന്‍നിര ദന്താരോഗ്യ സേവന
ദാതാക്കളായ കോള്‍ഗേറ്റ്, 52 ലക്ഷം രൂപയുടെ 300-ലേറെ സ്‌കോളര്‍ഷിപ്പുകള്‍
പ്രഖ്യാപിച്ചു. കോള്‍ഗേറ്റ്-പാമോലീവ് സ്‌കോളര്‍ഷിപ്പിന്റെ ഒമ്പതാം
പതിപ്പാണിത്.
2009-ല്‍ ആരംഭിച്ച കോള്‍ഗേറ്റ് സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം
100-ലേറെ നഗരങ്ങളില്‍ നിന്നുള്ള 1000-ലേറെ നഗരങ്ങളില്‍ നിന്നുള്ള 1000-ലേറെ
കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
നൃത്തം, സ്‌പോര്‍ട്‌സ്,
സംഗീതം, അക്കാദമിക് വിദ്യാഭ്യാസം എന്നീ മേഖലകളിലെ കുട്ടികള്‍ക്കാണ്
സ്‌കോളര്‍ഷിപ്പ്. പ്രമുഖ വിദ്യാഭ്യാസ ആപ്പായ ബൈജൂസില്‍ നിന്നുള്ള സൗജന്യ
വിദ്യാഭ്യാസ പായ്‌ക്കേജുകളും സ്‌കോളര്‍ഷിപ്പ് ഓഫര്‍ പായ്‌ക്കിലുണ്ട്.
സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ജൂലൈ 31
ആണ്.
2017-ലെ കോള്‍ഗേറ്റ് സ്‌കോളര്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഉല്‍പ്പന്നങ്ങള്‍
വാങ്ങണമെന്നില്ല. എന്നാല്‍ 100 ഗ്രാമോ അതില്‍ കൂടുതലോ ഉള്ള കോള്‍ഗേറ്റ് ഡെന്റല്‍
ക്രീം വാങ്ങുമ്പോള്‍ ബൈജൂസിന്റെ ഒരു മാസത്തെ സൗജന്യ വീഡിയോ ട്യൂട്ടോറിയല്‍
സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിക്കും,
ബൈജൂസിന്റെ 999 രൂപ വിലയുള്ള
സബ്‌സ്‌ക്രിപ്‌ഷനാണിത്. ആപ്പ് ലഭിക്കാത്ത അര്‍ഹതയുള്ള കുട്ടികള്‍ക്ക് ബൈജൂസുമായി
ചേര്‍ന്ന് പ്രത്യേക ഓഡിയോ ലക്‌ച്ചര്‍ കോള്‍ഗേറ്റ്
ഒരുക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ കുടുംബങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധതയുടെ
ഭാഗമാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിയെന്ന് കോള്‍ഗേറ്റ് പാമോലീവ് മാനേജിംഗ്
ഡയറക്‌ടര്‍ ഐസം ബചലാനി പറഞ്ഞു
No comments:
Post a Comment