Thursday, June 22, 2017

ന്യൂതന എല്‍ഇഡി ലൈറ്റുകളുമായി ഓപ്പിള്‍




കൊച്ചി: ആഗോള ഇന്റഗ്രേറ്റഡ്‌ ലൈറ്റിംഗ്‌ സൊല്യൂഷന്‍സ്‌ കമ്പനിയും ലോകത്തെ പ്രമുഖ എല്‍ഇഡി ലൈറ്റിംഗ്‌ ബ്രാന്‍ഡായ ഓപ്പിള്‍ നൂതന ലൈറ്റുകള്‍ പുറത്തിറക്കി. ഫ്‌ളഡ്‌ ലൈറ്റ്‌ എക്കോമാക്‌സ്‌, സ്‌പോട്ട്‌ലൈറ്റ്‌ എച്ച്‌.ജെ എന്നിവയാണ്‌. പ്രൊഫഷണല്‍ ലുമിനറികളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഓപ്‌ഷനുകളില്‍ പെട്ടവയായി ഇവയെ കണക്കാക്കുന്നു.
ശക്തമായ ഹൗസിംഗും റിഫൈന്‍ഡ്‌ ഫിനിഷ്‌ കോട്ടിംഗുമുള്ള സ്ലിമ്മായ കോംപാക്‌റ്റ്‌ ഡിസൈനാണ്‌ ഫ്‌ളഡ്‌ ലൈറ്റ്‌ എക്കോമാക്‌സ്‌നുള്ളത്‌. ഒപ്പം 50% കുറഞ്ഞ എനര്‍ജി ഉപഭോഗവും നീണ്ട ആയുസും നല്‍കുകയും ചെയ്യും. സ്‌പോട്ട്‌ലൈറ്റ്‌ എച്ച്‌.ജെ 355ഡിഗ്രി തിരശ്ചീനമായും 35ഡിഗ്രി ലംബമായും റൊട്ടേറ്റ്‌ ചെയ്യിക്കാനാകും. ആക്‌സന്റ്‌ ലൈറ്റിംഗിനായി ഫ്‌ളെക്‌സിബിളായ ക്രമീകരണത്തെ ഇത്‌ പിന്തുണയ്‌ക്കുന്നു. ഒന്നിലേറെ ബീം ആംഗിള്‍ ചോയിസുകളിലും പവറുകളിലും ഇവ ലഭ്യമാണ്‌.
ഫ്‌ളഡ്‌ ലൈറ്റ്‌ എക്കോമാക്‌സ്‌ വില 3060രൂപ മുതലും സ്‌പോട്ട്‌ലൈറ്റ്‌ എച്ച്‌ജെയുടെ വില 1798രൂപ മുതലുമാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...