Wednesday, June 21, 2017

ബയോട്രോണ്‍ സാങ്കേതിക വിദ്യയുമായി അക്വാഗാര്‍ഡ്‌



കൊച്ചി : രാജ്യത്തെ പ്രഥമ വാട്ടര്‍പ്യൂരിഫയര്‍ ബ്രാന്റായ അക്വാഗാര്‍ഡില്‍ യൂറേക്കാ ഫോബ്‌സ്‌ കൂട്ടിച്ചേര്‍ത്ത ബയോട്രോണ്‍ സാങ്കേതിക വിദ്യ കുടിവെള്ള ശുദ്ധീകരണത്തില്‍ പുതിയ മാനം കൈവരുത്തുന്നു. തികച്ചും ശുദ്ധമായ ജലം ലഭ്യമാക്കാന്‍ സഹായകമായ ബയോട്രോണ്‍ സാങ്കേതിക വിദ്യയുടെ ഗുണഗണങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനായി ദേശീയതലത്തിലുള്ള പ്രചാരണ പരിപാടിക്കും യൂറേക്കാ ഫോബ്‌സ്‌ തുടക്കം കുറിച്ചിട്ടുണ്ട്‌.

മാധുരി ദീക്ഷിത്തിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ പരിപാടി പൊതുജനങ്ങള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കുന്നതാണെന്ന്‌ യൂറേക്കാ ഫോബ്‌സ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ മാര്‍സിന്‍ ആര്‍. ഷറോഫ്‌ പറഞ്ഞു. ഇലക്‌ട്രിക്‌ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍ അക്വാഗാര്‍ഡിന്റെ വിപണി വിഹിതം 57 ശതമാനമാണ്‌. കേരളവും തമിഴ്‌നാടുമാണ്‌ അക്വാഗാര്‍ഡിന്റെ മുഖ്യ വിപണി. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും ശരാശരി 30 ശതമാനം ഗൃഹങ്ങളിലും വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ചു വരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഡയറക്‌റ്റ്‌ സെല്ലിങ്‌ കമ്പനിയായ യൂറേക്കാ ഫോബ്‌സ്‌ വാട്ടര്‍ പ്യൂരിഫയറിന്‌ പുറമെ എയര്‍പ്യൂരിഫയര്‍, വാക്വം ക്ലീനര്‍, ഹോം സെക്യൂരിറ്റി മേഖലകളിലും നിലയുറപ്പിച്ചിരിക്കുന്നു. ഒന്നരക്കോടിയിലേറെ ആളുകള്‍ യൂറേക്കാ ഫോബ്‌സിന്റെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു. രാജ്യത്തെ 1500 പട്ടണങ്ങളില്‍ കമ്പനിക്ക്‌ വിപണന ശൃംഖലയുണ്ട്‌. ഇന്ത്യക്ക്‌ പുറമെ വേറെ 52 രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്‌. എയര്‍ പ്യൂരിഫയര്‍ മേഖലയിലേക്ക്‌ യൂറേക്കാ ഫോബ്‌സ്‌ കാലെടുത്തു വയ്‌ക്കുന്നത്‌ 2015-ലാണ്‌. വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍ 1984-ല്‍ തന്നെ പ്രവേശിച്ചു. വിവിധ പ്രദേശങ്ങളിലെ ജലത്തിന്റെ സ്വഭാവം പരിഗണിച്ച്‌ വ്യത്യസ്‌ത സാങ്കേതിക വിദ്യകളോടുകൂടിയുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ അവതരിപ്പിച്ച ഏക കമ്പനിയാണ്‌ യൂറേക്കാ ഫോബ്‌സ്‌. ഇപ്രകാരം 17 തരത്തിലുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്‌. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...