Thursday, June 22, 2017

ഡുക്കാറ്റിയുടെ പുതിയ മോഡലുകള്‍ വിപണിയില്‍



കൊച്ചി: ഡുക്കാറ്റി ഇന്ത്യയുടെ 2017 വേള്‍ഡ്‌ പ്രീമിയര്‍ റേഞ്ചിലെ ഏറ്റവും പുതിയ മോഡലുകളായ മോണ്‍സ്‌റ്റര്‍ 797, മള്‍ട്ടിസ്‌ട്രാട 950 എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. എയര്‍ കൂള്‍ഡ്‌ 803 സിസി ഡെസ്‌മോഡ്യു എല്‍-ട്വിന്‍ എഞ്ചിന്‍ 8,250 ആര്‍പിഎമ്മില്‍ 75 ബിഎച്ച്‌പിയും പരമാവധി 5,750 ആര്‍പിഎമ്മില്‍ 69 എന്‍എമ്മും ക്ഷമത നല്‍കുന്നതാണ്‌ മോണ്‍സ്‌റ്റര്‍ 797.937 സിസി ടെസ്റ്റസ്‌ട്രേറ്റ 11 എഞ്ചിന്‍ പവ്വറോട്‌ കൂടി പരമാവധി 133 ബിഎച്ച്‌പി 9,000 ആര്‍പിഎം, 7,750 ആര്‍പിഎമ്മില്‍ പരമാവധി ടോര്‍ക്ക്‌ 96.2 എന്‍എം എന്നിവയാണ്‌ മള്‍ട്ടിസ്‌ട്രാട 950 യ്‌ക്കുള്ളത്‌. 
എല്‍ഇഡി സ്‌ക്രീന്‍, താഴ്‌ന്ന സീറ്റ്‌, വിശാലമായ ഹാന്റില്‍ ബാര്‍, അകലമുള്ള സ്റ്റിയറിംഗ്‌ ആംഗിള്‍, കയബ ഫോര്‍ക്ക്‌, സാച്ച്‌ ഷോക്ക്‌ അബ്‌സോര്‍ബര്‍, ബോഷ്‌ 9.1 എംപി എബിഎസ്‌ 320 മില്ലിമീറ്റര്‍ ഫ്രണ്ട്‌ ഡിസ്‌കോടെയുള്ള ബ്രെംബോ ബ്രേക്കിംഗ്‌ സിസ്‌റ്റം തുടങ്ങിയ മോണ്‍സ്‌റ്റര്‍ 797ന്റെ സവിശേഷതയാണ്‌. കൂടാതെ ആറ്‌ സ്‌പീഡ്‌ ഗിയര്‍ബോക്‌സ്‌ യൂണിറ്റ്‌ എപിടിസി വയര്‍ കണ്‍ട്രോള്‍ഡ്‌ വെറ്റ്‌ മള്‍ട്ടി-പ്ലേറ്റ്‌ ക്ലച്ച്‌, 10 സ്‌പോക്ക്‌ അലോയ്‌ വീല്‍സ്‌, പിരേലി ഡയാബ്ലോ റോസ്സോ 2 ഡുവല്‍-കോംപൗണ്ട്‌ ടയറുകള്‍ എന്നിവയും മോണ്‍സ്‌റ്റര്‍ 797 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 12,000 കിലോമീറ്ററാണ്‌ മോണ്‍സ്‌റ്റര്‍ 797 മെയിന്റനന്‍സ്‌ നല്‍കുന്നത്‌.
ഡുക്കാറ്റി ഡീലേര്‍സില്‍ നിന്ന്‌ റെഡ്‌, സ്‌റ്റാര്‍ വൈറ്റ്‌ സില്‍ക്ക്‌, ഡാര്‍ക്‌ സ്‌റ്റെല്‍ത്ത്‌ എന്നീ നിറങ്ങളിലുള്ള മോണ്‍സ്‌റ്റര്‍ 797 പ്രാരംഭഘട്ടത്തില്‍ 7,77,000 ലക്ഷം രൂപയ്‌ക്ക്‌ ഡല്‍ഹി എക്‌സ്‌ഷോറൂമിലും ഡുക്കാറ്റി റെഡ്‌ മള്‍ട്ടിസ്‌ട്രാട 950 ഇന്ത്യയില്‍ 12,60,000 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലും ലഭിക്കും. വിതരണം ജൂലൈയില്‍ ആരംഭിക്കുകയും സ്‌റ്റാര്‍ വൈറ്റ്‌ സില്‍ക്ക്‌ കളര്‍ വേരിയന്റ്‌ ഈ വര്‍ഷം നവംബര്‍ മുതല്‍ ലഭ്യമാക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക്‌ മോണ്‍സ്‌റ്റര്‍ 797, മള്‍ട്ടിസ്‌ട്രാട 950 മോഡലുകള്‍ ഉള്‍പ്പെടെ 19 ഓളം ഡുക്കാറ്റി മോഡലുകള്‍ ഡല്‍ഹി-എന്‍സിആര്‍, മുംബൈ, പൂനെ, ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, കൊച്ചി എന്നിവിടങ്ങളിലെ ഡീലര്‍ഷിപ്പ്‌ സ്‌റ്റോറുകളില്‍ ലഭ്യമാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...