കൊച്ചി: വളര്‍ച്ചയുടെ 25 വര്‍ഷം പിന്നിട്ട ട്രയംഫന്റ്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് എഡ്യുക്കേഷന്‍ (ടൈം) 2017ലെ ഐഐടിജെഇഇ
(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍)യില്‍ മികച്ച വിജയം കൈവരിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ടിലെ 93 വിദ്യാര്‍ഥികള്‍ ആദ്യ അവസരത്തില്‍ തന്നെ വിവിധ
ഐഐടികളിലേക്ക് പ്രവേശനത്തിനര്‍ഹരായി.
വജ്രജൂബിലിയോടനുബന്ധിച്ച്
സിബിഎസ്‌ഇ, സ്‌റ്റേറ്റ് സിലബസുകളില്‍ 10ാം ക്ലാസില്‍ എല്ലാ വിഷയങ്ങളിലും എ1,
എപ്ലസ് നേടുകയും രണ്ട് വര്‍ഷത്തെ ജെഇഇ (എന്‍ജിനീയറിങ്) നീറ്റ് (മെഡിക്കല്‍)
പ്രവേശന പരിശീലന പരിപാടിക്ക് ചേരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ
വിദ്യാര്‍ഥികള്‍ക്കും 5000 രൂപ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജെഇഇ പരിശീലനം നല്‍കിയ ഒരു സ്‌കൂളിലെ 99 വിദ്യാര്‍ഥികളും 2017ലെ ജെഇഇ
മെയിന്‍ പരീക്ഷയ്‌ക്ക് യോഗ്യത നേടിയതായി ടൈം അധികൃതര്‍ അറിയിച്ചു. ഐഐടിജെഇഇ
2017ല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ടോപ്പറായ അഭിലാഷ് കെ, അഖിലേന്ത്യാ തലത്തില്‍
ജനറല്‍ കാറ്റഗറിയില്‍ 110ാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.
10ാം ക്ലാസ്
പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി തങ്ങളുടെ സ്‌കൂള്‍ കോഴ്‌സ് വിഭാഗത്തിന്
കീഴില്‍ ടൈം ദേശീയ തലത്തില്‍ നല്‍കുന്ന രണ്ട് പ്രധാന കോഴ്‌സുകളാണ് ജെഇഇ
(എഞ്ചിനീയറിങ്), നീറ്റ് (മെഡിക്കല്‍ പ്രവേശനം) എന്നിവ. 6 മുതല്‍ 10 വരെയുള്ള
ക്ലാസുകളിലെ എഞ്ചിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസം കാംക്ഷിക്കുന്ന
വിദ്യാര്‍ഥികള്‍ക്കായി ഐഐടി, നീറ്റ് ഫൗഷേന്‍ കോഴ്‌സുകളും ടൈം നല്‍കുന്നുണ്ട്. ഇതു
കൂടാതെ സിബിഎസ്‌ഇ, സ്‌റ്റേറ്റ് സിലബസുകളിലെ 8 മുതല്‍ 12 ക്ലാസ് വരെയുള്ള
വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ ബോര്‍ഡ് ട്യൂഷനും നല്‍കി വരുന്നു.
രാജ്യത്തെ 114 നഗരങ്ങളിലായി 244 സെന്ററുകളുള്ള ടൈമിന്റെ സെന്ററുകളില്‍
പ്രതിവര്‍ഷം ഏകദേശം 2 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് വിവിധ കോഴ്‌സുകളില്‍
പരിശീലനം നല്‍കുന്നു. കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റിന് (ഐഐഎമ്മുകളിലേക്കുള്ള
സിഎടിഎംബിഎ എന്‍ട്രന്‍സ്) പരിശീലനം നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് എന്ന നിലയില്‍
1992ല്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ച ടൈം, ഇന്ത്യയിലെ ഏറ്റവും മികച്ച സിഎടി
ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടാണ്. സിഎടി തന്നെയാണ് ഇപ്പോഴും
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന കോഴ്‌സുകളിലൊന്ന്.
No comments:
Post a Comment