നൂറാം വാര്‍ഷികം: എക്‌സ്‌ക്ലൂസീവ് മോഡലുകള്‍ക്ക് മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു
കൊച്ചി: കാമറ
നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ നിക്കോണിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിക്കോണ്‍ എക്‌സ്‌ക്ലൂസീവ് മോഡലുകള്‍ക്കായുള്ള
മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡി5, ഡി500, നിക്കോര്‍ 70-200 ഇ,
നിക്കോര്‍ ട്രിപ്പിള്‍ എഫ് 2.8 സൂം ലെന്‍സ് സെറ്റ്, 8ഃ30 ഇ 2, നിക്കോണ്‍
മിനിയേച്ചര്‍ നിക്കോണ്‍ എഫ് കാമറ, പിന്‍ കളക്ഷന്‍, പ്രീമിയം കാമറ സ്‌ട്രാപ്പ്
തുടങ്ങി ഏഴു വ്യത്യസ്‌ത മോഡലുകളാണ് ഈ എഡിഷനില്‍ നിക്കോണ്‍ ഉപഭോക്താക്കള്‍ക്കായി
അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 15 മുതല്‍ ആഗസ്റ്റ് 25 വരെ നിക്കോണിന്റെ എല്ലാ
ഷോറൂമുകളിലും മുന്‍കൂര്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്.
വരുന്ന 100 വര്‍ഷങ്ങളില്‍
ഓപ്‌ടിക്കല്‍, പ്രിസിഷന്‍ ടെക്‌നോളജി എന്നിവയുടെ അടിസ്ഥാനത്തില്‍ നിരന്തര
വെല്ലുവിളികളെ നേരിട്ട് ലോകത്തിനു മുന്നില്‍ പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കാനാണ്
നിക്കോണ്‍ ലക്ഷ്യമിടുന്നത്.
No comments:
Post a Comment